തിരിച്ചടികളുടെ തീരാവേദനയില്‍ ബ്രിട്ട്നി
മദ്യലഹരിയില്‍ നിശാക്ലബുകളില്‍ പറന്നു നടന്ന് നഗ്നത പ്രദര്‍ശിപ്പിക്കുന്ന ബ്രിട്ട്നി സ്പിയേഴ്സിന് ഇത് തിരിച്ചടികളുടെ ദിനരാത്രങ്ങള്‍. മക്കളെ മുന്‍ഭര്‍ത്താവ് കെവിന്‍ ഫ്രെഡറര്‍ക്ക് കൈമാറാനുളള കുടുംബകോടതി ഉത്തരവിനൊപ്പം ഏറെക്കാലമായി നിഴലു പോലെ കൂടെ നടന്ന വക്കീലും കൈവിട്ടു. ബ്രിട്ട്നിയുടെ കൂത്താട്ടങ്ങളുടെ പേരില്‍ ബ്രിട്ട്നിയുടെ മാനേജ്മെന്റും അവരെ കയ്യൊഴിഞ്ഞു.
കുഞ്ഞുങ്ങളെ വളര്‍ത്താനുളള പക്വത ബ്രിട്ട്നി സ്പിയേഴ്സിനില്ലെന്ന മുന്‍ഭര്‍ത്താവ് കെവിന്‍ ഫെഡററുടെ വാദം കോടതി താല്‍ക്കാലികമായി അംഗീകരിച്ചു. ലോസ് ഏഞ്ചല്‍സിലെ കുടുംബ കോടതി വിധിയനുസരിച്ച് ബ്രിട്ട്നി കെവിന്‍ ദമ്പതികളുടെ മക്കളായ സീന്‍ പ്രിസ്റ്റണും ജയ്ദന്‍ ജെയിംസും ഇനി കുറെനാള്‍ പിതാവിനോടൊപ്പമാവും താമസിക്കുക.
നിശാക്ലബുകളില്‍ കുടിച്ചു കൂത്താടി നടക്കുന്ന ബ്രിട്ട്നിയുടെ പക്കല്‍ മക്കളുടെ ഭാവി സുരക്ഷിതമല്ലെന്ന് ആരോപിച്ചാണ് കെവിന്‍ കുടുംബകോടതിയെ സമീപിച്ചത്.
വിധി വന്ന് ഏറെക്കഴിയും മുമ്പു തന്നെ ബ്രിട്ട്നിയുടെ അഭിഭാഷക ലോറാ വാസര്‍ താന്‍ പിരിഞ്ഞു പോകുന്നതായി സൂചിപ്പിച്ച് നോട്ടീസ് നല്‍കി.
ബ്രിട്ട്നിയുമായുളള കരാര്‍ അവസാനിപ്പിച്ചുവെന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ ശരിവയ്ക്കുന്ന പത്രക്കുറിപ്പ് ജെഫ് ക്വാസിനെറ്റ്സും ഇറക്കിയതോടെ ബ്രിട്ട്നി അക്ഷരാര്‍ത്ഥത്തില്‍ ഏകയായി.


Click it and Unblock the Notifications











