ബ്രൂസ് ലീയുടെ ജീവിതം വെള്ളിത്തിരയിലേക്ക്
ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമാകുന്നു. ഹോളിവൂഡിന്റെ ആക്ഷന്‍ ഹീറോബ്രൂസ് ലീയുടെ ജീവിതകഥ ഉടന്‍ വെള്ളിത്തിരയിലെത്തും. ബ്രൂസ് ലീയുടെ മകള്‍ ഷാനന്‍ ലീയാണ് ബ്രൂസ് ലീയുടെ ജീവിതം സിനിമയാവുന്നു എന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
ബ്രൂസ് ലീയുടെ കുടുംബം തന്നെയാണ് സിനിമ നിര്‍മിക്കുന്നത്. ബ്രൂസ് ലീയുടെ എഴുത്തുകളും ആശയങ്ങളും ഉള്‍പ്പെടുത്തിയായിരിക്കും സിനിമ തയ്യാറാക്കുക എന്ന് ഷാനന്‍ അറിയിച്ചു.

സിനിമയില്‍ ബ്രൂസ് ലീയുടെ വേഷം ആരു ചെയ്യുമെന്നോ സംവിധായകന്‍ ആരായിരിക്കുമെന്നോ ഷാനന്‍ വ്യക്തമാക്കിയിട്ടില്ല.
1993 ല്‍ 'ഡ്രാഗണ്‍: ദി ബ്രൂസ് ലീ സ്‌റ്റോറി' എന്ന പേരില്‍ സിനിമ ഇറങ്ങിയിരുന്നു. ബ്രൂസ് ലീയുടെ ഭാര്യ ലിന്‍ഡ ലീ കാഡ്‌വെല്‍സിന്റെ പുസ്തകത്തെ ആസ്പദമാക്കിയായിരുന്നു സിനിമ ഒരുക്കിയത്.


Click it and Unblock the Notifications