വനിതാ സൂപ്പര്‍ ഹീറോ ബോക്‌സോഫീസ് തകര്‍ത്തു! കോടികള്‍ വാരിക്കൂട്ടി ക്യാപ്റ്റന്‍ മാര്‍വല്‍ ഞെട്ടിച്ചു!!

ക്യാപ്റ്റന്‍ മാര്‍വല്‍ തിയറ്ററുകളിലേക്ക് എത്തുന്നതിന് വേണ്ടി സിനിമാപ്രേമികള്‍ കാത്തിരിക്കുകയായിരുന്നു. ഒടുവില്‍ മാര്‍ച്ച് എട്ടിന് റിലീസിനെത്തിയ സിനിമയ്ക്ക് കേരളത്തിലും വമ്പന്‍ വരവേല്‍പ്പ് തന്നെയാണ് കിട്ടിയിരിക്കുന്നത്. സൂപ്പര്‍ ഹീറോ സിനിമകളില്‍ ഏറ്റവും പുതിയ ചിത്രമാണിത്. 1990 കളുടെ പശ്ചാതലത്തില്‍ ഒരുക്കുന്ന സിനിമ യുഎസ് വ്യോമസേനയില്‍ യുദ്ധവിമാനത്തിലെ പൈലറ്റ് ആയിരുന്ന കരോള്‍ ഡാന്‍വേഴ്‌സിന്റെ കഥയാണ് പറയുന്നത്.

captain-marvel

മാര്‍വല്‍ സ്റ്റുഡിയോസില്‍ നിന്നുള്ള ആദ്യ സ്ത്രീ കേന്ദ്രീകൃത ചിത്രമാണെന്നുള്ള പ്രത്യേകതയും ക്യാപ്റ്റന്‍ മാര്‍വലിനുണ്ട്. ലോക സിനിമയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച ആറാമത്തെ ആദ്യദിന കളക്ഷനാണ് ഈ ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. ബിഗ് സ്‌ക്രീനിലെ ലിംഗസമത്വത്തിന്റെ പ്രതീകമായി അവതരിപ്പിക്കപ്പെട്ട ക്യാപ്റ്റന്‍ മാര്‍വല്‍ 455 മില്യണ്‍ ഡോറാണ് ആദ്യദിനം വാരിക്കൂട്ടിയത്.

മാര്‍വല്‍ സിനിമകളുടെ വരുമാന കണക്കില്‍ ഏഴാമതാണ് ഈ ചിത്രം നേടിയിരിക്കുന്നത്. ചൈന, ദക്ഷിണ കൊറിയ, ബ്രസീല്‍ എന്നിവിടങ്ങളില്‍ പുതിയ കളക്ഷന്‍ റെക്കോര്‍ഡ് കുറിച്ചിരിക്കുകയാണ്. പുരുഷ സൂപ്പര്‍ ഹീറോകള്‍ വാഴുന്ന മാര്‍വല്‍ ലോകത്തെ ആദ്യ അമാനുഷിക വനിത കഥാപാത്രമാണ് ക്യാപ്റ്റന്‍ മാര്‍വല്‍. കേരളത്തില്‍ ആദ്യദിനം കൊച്ചിന്‍ മള്‍ട്ടിപ്ലെക്‌സില്‍ 17 ആയിരുന്നു ചിത്രത്തിന് ലഭിച്ചത്. അതില്‍ നിന്നും 5.78 ലക്ഷമാണ് ക്യാപ്റ്റന്‍ മാര്‍വല്‍ നേടിയത്. തിരുവനന്തപുരം പ്ലെക്‌സിലേക്ക് വരുമ്പോള്‍ 24 ഷോ ആയിരുന്നു കിട്ടിയത്. അതില്‍ നിന്നും 8.92 ലക്ഷം നേടാന്‍ കഴിഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X