ചാര്‍ളീസ് എയ്ഞ്ചല്‍സ് പരമ്പരയിലെ മൂന്നാം ഭാഗം തിയ്യേറ്ററുകളിലേക്ക്! സിനിമയുടെ കിടിലന്‍ ട്രെയിലര്‍
ഹോളിവുഡ് സിനിമാ പ്രേമികള്‍ ഒന്നടങ്കം ഏറ്റെടുത്ത സിനിമകളിലൊന്നായിരുന്നു ചാര്‍ളീസ് എയ്‌ഞ്ചെല്‍സ് സീരിസ്. ആക്ഷന്‍ ഹീറോ നായികമാരുടെ കഥ പറയുന്ന പരമ്പരയിലെ എറ്റവും പുതിയ ചത്രം റിലീസിങ്ങിനൊരുങ്ങുകയാണ്. സിനിമയുടെ കിടിലന്‍ ട്രെയിലര്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു.
നടിയും നിര്‍മ്മാതാവുമായ എലിസബത്ത് ബാങ്ക്‌സാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ട്രെയിലറിന് മികച്ച സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. നവംബര്‍ പതിനഞ്ചിനാണ് ചാര്‍ളീസ് എയ്ഞ്ചല്‍സ് മൂന്നാം ഭാഗം തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.

ക്രിസ്റ്റിയന്‍ സ്‌റ്റെവാര്‍ട്ട്, നയോമി സ്‌കോട്ട്, എല്ലാ ബല്ലിന്‍സ്‌ക തുടങ്ങിയവരാണ് സിനിമയില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ബിലി പോപ്പ് ഛായാഗ്രഹണവും മേരി ജോ മാര്‍ക്കീ എഡിറ്റിങ്ങും നിര്‍വ്വഹിച്ചിരിക്കുന്നു. എലിസബത്ത് ബാങ്ക്സ് തന്നെയാണ് സിനിമയുടെ തിരക്കഥ എഴുതിയിരിക്കുന്നത്.
2000ത്തിലായിരുന്നു ചാര്‍ളീസ് എയ്ഞ്ചല്‍സ് സീരിസിലെ ആദ്യ ഭാഗം പുറത്തിറങ്ങിയിരുന്നത്. സിനിമയുടെ രണ്ടാം ഭാഗം 2003ല്‍ ചാര്‍ളീസ് എയ്ഞ്ചല്‍സ് ഫുള്‍ ത്രോട്ടില്‍ എന്ന പേരിലും പുറത്തിറങ്ങി.


Click it and Unblock the Notifications