തെരുവിന്റെ ആവേശവുമായി ശ്രദ്ധയും വരുണും വീണ്ടും എത്തുന്നു!! എബിഡിസി മൂന്നാം സീരീസ്..
2019 നവംബർ 8 നാണ് ചിത്രം റിലീസിനായി എത്തുന്നത്
സൂപ്പർ ഹിറ്റ് ചിത്രമായ എബിസിഡി ടുവിലെ മുന്നാമത്തെ സീരീസായ ത്രീ സ്ട്രീറ്റ് ഡാൻസറിന്റെ മൂന്നാം പതിപ്പ് പുറത്ത്. ആദ്യ രണ്ട് ഭാഗങ്ങൾ വൻ വിജയമായിരുന്നു. ചിത്രത്തിന്റെ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തു വിട്ടിട്ടുണ്ട്. വരുൺ ധവാനും ശ്രദ്ധ കപൂറും തന്നെയാണ് ചിത്രത്തിന്റെ മൂന്നാം ഭാഗത്തും എത്തുന്നത്. ചിത്രത്തിന്റെ ചിത്രീകരണ ഒരുക്കങ്ങളും വിഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

2019 നവംബർ 8 നാണ് ചിത്രം റിലീസിനായി എത്തുന്നത്. ആദ്യ രണ്ട് ചിത്രങ്ങളും സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു. റിയാലിറ്റി ഷോ താരങ്ങളെ ഉൾപ്പെടുത്തിയിട്ടുള്ളതായിരുന്നു റെമോ ഡിസൂസ തന്റെ ആദ്യ ചിത്രമായ എബിസിഡി പുറത്തിറക്കിയത്. ആ ചിത്രത്തിൽ പ്രഭുദേവ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.
ഒന്നാം പതിപ്പ് വൻ വിജമായിരുന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു വരുണിനേയും ശ്രദ്ധയേയും കേന്ദ്രകഥാപാത്രങ്ങളാക്കി രണ്ടാം പതിപ്പ് പുറത്തിറക്കിയത്. രണ്ടാം പതിപ്പും വൻ വിജമായിരുന്നു. ഇതും വൻ വിജയമായിരുന്നു. ഡാൻസ് തന്നെയണ് ചിത്രത്തിന്റേയും പ്രമേയം. മൂന്നാം പതിപ്പിലും റിയാലിറ്റി ഷോയിലെ താരങ്ങളെ അണിനിരക്കുന്നുണ്ട്. വരുണിനും ശ്രദ്ധയ്ക്കും പുറമേ പ്രഭുദേവയും മൂന്നാം സീസണിൽ എത്തുന്നുണ്ട്.


Click it and Unblock the Notifications