»   » ചെന്നൈ എക്‌സ്പ്രസ്സില്‍ പ്രിയാമണിയുടെ ഐറ്റംനമ്പര്‍

ചെന്നൈ എക്‌സ്പ്രസ്സില്‍ പ്രിയാമണിയുടെ ഐറ്റംനമ്പര്‍

Posted By:
Subscribe to Filmibeat Malayalam

ബോളിവുഡില്‍ തമ്പടിയ്ക്കാനുള്ള ദക്ഷിണേന്ത്യന്‍ താരം പ്രിയാമണിയുടെ സ്വപ്‌നങ്ങള്‍ക്ക് വേഗം പകരുകയാണ് ചെന്നൈ എക്‌സ്പ്രസ്. മണിരത്‌നം സംവിധാനം ചെയ്ത രാവണ്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചിരുന്നെങ്കിലും കാര്യമായി ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. ഇപ്പോള്‍ മൂന്നു വര്‍ഷത്തിനു ശേഷം വീണ്ടും ഒരു കൈ നോക്കാനിറങ്ങിയിരിക്കുകയാണ് പ്രിയാ മണി.

ചെന്നൈ എക്‌സ്പ്രസില്‍ ബോളിവുഡ് ബാദ്ഷ ഷാറൂഖ് ഖാനോടൊപ്പം ഒരു ഐറ്റം നമ്പറിലൂടെയാണ് തിരിച്ചുവരവ്. വ്യാഴാഴ്ച പുറത്തിറങ്ങിയ ടീസറില്‍ പ്രിയമണിയുടെ നൃത്തചുവടുകള്‍ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. കണ്ടവര്‍ക്കെല്ലാം നല്ല അഭിപ്രായം മാത്രം. 1234 ഗെറ്റ് ഓണ്‍ ദ ഡാന്‍സ് ഫ്‌ളോര്‍ എന്നു തുടങ്ങുന്ന ഗാനം ഇതിനകം ഹിറ്റായി കഴിഞ്ഞു. ബാക്കി വിശേഷങ്ങള്‍ സ്ലൈഡ് ഷോയില്‍ വായിക്കാം.

പ്രിയാ മണിയുടെ ഐറ്റം നമ്പര്‍

യുവാക്കളെ ലഹരി പിടിപ്പിക്കുന്ന നൃത്തചുവടുകള്‍ കൊണ്ട് ഏറെ പ്രശസ്തയാണ് പ്രിയാമണി. ബോളിവുഡില്‍ ഈ ശരീരഭാഷ ഏറെ അനുഗ്രഹമാകുമെന്നുറപ്പാണ്.

പ്രിയാ മണിയുടെ ഐറ്റം നമ്പര്‍

ഉത്തരേന്ത്യന്‍ വസ്ത്രധാരണ രീതിയിലാണ് പ്രിയാമണിയുടെ ഡാന്‍സെങ്കിലും ഐറ്റം നമ്പറുകളെല്ലാം ദക്ഷിണേന്ത്യന്‍ ടച്ചുള്ളതാണ്. തീര്‍ച്ചയായും ബോളിവുഡ് ആരാധകര്‍ക്ക് ഒരു പുതുമ അനുഭവപ്പെടും.

പ്രിയാ മണിയുടെ ഐറ്റം നമ്പര്‍

പാട്ടിന്റെ കൊറിയോഗ്രാഫര്‍ രാജു സുന്ദരമാണ്. നടനും സംവിധായകനുമായ പ്രഭുദേവയുടെ സഹോദരനാണ് രാജു.

പ്രിയാ മണിയുടെ ഐറ്റം നമ്പര്‍

സംഗീതം നല്‍കിയിരിക്കുന്നത് വിശാലും ശേഖറുമാണ്. രോഹിത് ഷെട്ടിയാണ് സംവിധായകന്‍. നായികയായി ദീപികാ പാദുകോണെത്തുന്നു.

പ്രിയാ മണിയുടെ ഐറ്റം നമ്പര്‍

തമിഴ് താരങ്ങളായ സത്യരാജും മനോരമയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. മുംബൈ മുതല്‍ രാമേശ്വരം വരെയുള്ള ഒരാളുടെ യാത്രയാണ് ചിത്രം പറയുന്നത്.

English summary
South actress Priyamani has been dreaming to make an impact in the minds of Bollywood audience. Her debut Hindi movie Raavan directed by Mani Ratnam did not help the cause.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam