മകള്‍ക്ക് ഇന്ത്യ എന്ന് പേരിട്ടതിനെക്കുറിച്ച് അവഞ്ചേഴ്‌സ് താരം! ക്രിസ് ഹെംസ്‌വേര്‍ത്ത് പറഞ്ഞത് കാണൂ

By Midhun Raj

അവഞ്ചേഴ്‌സ് സീരിസിലൂടെ ലോകമെമ്പാടുമുളള സിനിമാ പ്രേമികളുടെ ഇഷ്ടം നേടിയെടുത്ത താരമാണ് ക്രിസ് ഹെംസ്‌വേര്‍ത്ത്. തോര്‍ എന്ന കഥാപാത്രത്തിലൂടെയാണ് നടന്‍ ശ്രദ്ധേയനായി മാറിയത്. അവഞ്ചേഴ്‌സ് പരമ്പരയില്‍ ഒടുവിലായി പുറത്തിറങ്ങിയ എന്‍ഡ്‌ഗെയിമിലും ക്രിസ് ശ്രദ്ധേയ പ്രകടനം നടത്തിയിരുന്നു. അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ തന്റെ മകള്‍ക്ക് ഇന്ത്യയെന്ന് പേരിട്ടതിന്റെ കാരണം നടന്‍ തുറന്നുപറഞ്ഞിരുന്നു.

ഐഎഎന്‍എസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സൂപ്പര്‍ താരം ഇക്കാര്യം വെളിപ്പെടുത്തിയത്. തന്റെ ഭാര്യ ഒരുപാട് കാലം ഇന്ത്യയില്‍ ജീവിച്ചിട്ടുണ്ടെന്ന് നടന്‍ പറയുന്നു. അങ്ങനെയാണ് ഈ പേരിലേക്ക് എത്തുന്നത്. ഇന്ത്യയെയും ഇവിടുത്തെ ആളുകളെയും എനിക്ക് ഒരുപാടിഷ്ടമാണ്. ഒരിക്കല്‍ സിനിമാ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് ഇവിടെ എത്തിയപ്പോള്‍ പ്രതീക്ഷിക്കാത്ത തരത്തിലുളള വലിയ ജനക്കൂട്ടത്തെയാണ് കണ്ടത്.

Chris Hemsworth

അങ്ങനെയൊരു അനുഭവം ജീവിതത്തില്‍ ആദ്യമായിട്ടായിരുന്നു. സ്റ്റേഡിയത്തില്‍ ഷൂട്ടിംഗ് സമയത്ത് സംവിധായകന്‍ കട്ട് പറയുമ്പോള്‍ ജനങ്ങളുടെ ആര്‍പ്പുവിളികള്‍ കേട്ടു. ആ സമയം ഞാനൊരു റോക്ക്‌സ്റ്റാറാണെന്ന് തോന്നി. ഇവിടെയുളളവര്‍ വളരെ പോസിറ്റീവാണ്. അഭിമുഖത്തില്‍ ക്രിസ് ഹെംസ്‌വേര്‍ത്ത് തുറന്നുപറഞ്ഞു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X