ഷൂട്ടിംഗിനായി ക്രിസ്റ്റഫര്‍ നോളനും റോബര്‍ട്ട് പാറ്റിന്‍സണും ഇന്ത്യയില്‍!
സിനിമാ ചിത്രീകരണത്തിനായി ഹോളിവുഡ് സംവിധായകന്‍ ക്രിസ്റ്റഫര്‍ നോളനും നടന്‍ റോബര്‍ട്ട് പാറ്റിസണും ഇന്ത്യയില്‍. പുതിയ ചിത്രമായ ടെനെറ്റിന്റെ ഷെഡ്യൂളിനായിട്ടാണ് ഇരുവരും എത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം മുംബൈ എയര്‍പോര്‍ട്ടില്‍നിന്നുമുളള ഇവരുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

പത്തു ദിവസത്തെ ചിത്രീകരണത്തിനായിട്ടാണ് ഇവര്‍ ഇന്ത്യയില്‍ എത്തിയിരിക്കുന്നത്. സിനിമയിലെ പ്രധാന രംഗങ്ങളെല്ലാം ഉടന്‍ ചിത്രീകരിക്കുമെന്നാണ് അറിയുന്നത്. സെപ്റ്റംബര്‍ അവസാന വാരം വരെ സിനിമാ സംഘം ഇന്ത്യയിലുണ്ടാവും. ക്രിസ്റ്റഫര്‍ നോളന്റെ പുതിയ ചിത്രത്തില്‍ ബോളിവുഡ് താരം ഡിംപിള്‍ കപാഡിയയും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.
എലിസബത്ത് ഡെബിക്കി, കെന്നത്ത് ബ്രനാഗ്, മൈക്കല്‍ കെയ്ന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ക്രിസ്റ്റഫര്‍ നോളന്റെ ആക്ഷന്‍ ത്രില്ലര്‍ ചിത്രമായിട്ടാണ് ടെനെറ്റ് അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. സംഘടന രംഗങ്ങള്‍ക്കൊപ്പം തന്നെ കാര്‍ ചേസ് രംഗങ്ങളും ചിത്രത്തിലുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എമ തോമസ്, ക്രിസ്റ്റഫര്‍ നോളന്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. 2020 ജൂലായ് 17നാണ് സിനിമ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.


Click it and Unblock the Notifications











