പ്രേക്ഷകർക്കിടയിൽ ആകാംക്ഷ സൃഷ്ടിച്ച് ക്രിസ്റ്റഫര്‍ നോളൻ! ടെനെറ്റ് ട്രെയിലർ പുറത്ത്

പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ക്രിസ്റ്റഫര്‍ നോളന്റെ ചിത്രമാണ് ടെനെറ്റ്. ചിത്രത്തിന്റെ ഏറ്റവും പുതിയ ട്രെയിലർ പുറത്ത്. കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട ചിത്രമാണിതെന്ന് നേരത്തെ തന്നെ ഇദ്ദേഹം വ്യക്തമാക്കിയിരുന്നു. ജോനാഥന്‍ ഡേവിഡ് വാഷിംഗ്ടണ്‍, റോബര്‍ട്ട് പാറ്റിന്‍സണ്‍, എലിസബത്ത് ഡെബിക്കി, ഡിംപിള്‍ കപാഡിയ എന്നിവർ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. പുറത്തു വന്ന ട്രെയിലറിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.ചിത്രം ഒരു ത്രില്ലര്‍ ആയിരിക്കുമെന്ന് നോളൻ പറയുന്നു.

Tenet

ചാര വ്യത്തിയുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. ഏഴ് രാജ്യങ്ങളിലായിട്ടാണ് ചിത്രത്തിന്റെ ചിത്രീകരണം നടന്നത്. വലിയ കാസ്റ്റ് ഉണ്ട് ചിത്രത്തില്‍. ഇതുവരെയെടുത്ത സിനിമകളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ടെനെറ്റ്- നോളൻ പറഞ്ഞിരുന്നു. മുംബൈ ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനുകളിൽ ഒന്നായിരുന്നു. ചിത്രത്തില്‍ അഭിനയിച്ച ഹിന്ദി നടി ഡിംപിള്‍ കപാഡിയയുടെ ചിത്രത്തിലെ ലുക്ക് ഇതിനു മുമ്പ് തന്നെ ഓണ്‍ലൈനിൽ ചോർന്നിരുന്നു.

സിനിമ പറയുന്നത് രാജ്യാന്തര ചാരവൃത്തിയുടെ കഥയാണ്. ഏഴ് രാജ്യങ്ങളിലാണ് ചിത്രം ചിത്രീകരിക്കുക. ആക്ഷൻ ഗണത്തിൽപ്പെടുന്ന ചിത്രമായിരിക്കും ഇത്. ഇന്റര്‍സ്റ്റെല്ലാര്‍, ഡണ്‍കിര്‍ക് എന്ന സിനിമകളുടെ ക്യാമറാമാൻ ഹൊയ്‍തി വാൻ ഹൊയ്‍തെമയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. ക്രിസ്റ്റഫര്‍ നോളന്റെ പതിനൊന്നാമത്തെ ചിത്രമാണ്.. 2020 ജൂലൈ 17 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്

More from Filmibeat

Read more about: christopher nolan hollywood
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X