സ്‌പൈ ആക്ഷന്‍ ത്രില്ലറുമായി ക്രിസ്റ്റഫര്‍ നോളന്‍! ടെനറ്റിന്റെ കിടിലന്‍ ട്രെയിലര്‍ പുറത്ത്

By Midhun Raj

ഹോളിവുഡ് സിനിമാ പ്രേമികള്‍ ഒന്നടങ്കം ആകാംക്ഷകളോടെ കാത്തിരിക്കുന്ന ചിത്രമാണ് ടെനറ്റ്. പ്രശസ്ത സംവിധായകന്‍ ക്രിസ്റ്റഫര്‍ നോളന്‍ ഒരുക്കിയ സിനിമയുടെ രണ്ടാം ട്രെയിലര്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. ടെനറ്റിന്റെ പുതിയ ട്രെയിലറിന് മികച്ച സ്വീകാര്യതയാണ് സമൂഹ മാധ്യമങ്ങളില്‍ ലഭിക്കുന്നത്. സ്‌പൈ സയന്‍സ് ഫിക്ഷന്‍ ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രമാണ് ടെനറ്റ്. ഏഴ് രാജ്യങ്ങളില്‍ വെച്ചാണ് സിനിമയുടെ ചിത്രീകരണം നടന്നത്.

tenettrailer-

ഇന്ത്യയിലും ടെനറ്റിന്റെ കുറച്ചുഭാഗങ്ങള്‍ ചിത്രീകരിച്ചിരുന്നു. മുംബൈയിലായിരുന്നു ക്രിസ്റ്റഫര്‍ നോളന്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത്. ഒരു രാജ്യാന്തര ചാരവൃത്തിയുടെ കഥയാണ് സിനിമ പറയുന്നത്. ടൈം ട്രാവലര്‍ തന്നെയാണ് ടെനെറ്റ് എന്നാണ് ട്രെയിലറില്‍ നിന്നും ലഭിക്കുന്ന സൂചന.

ബോളിവുഡ് താരം ഡിംപിള്‍ കംപാഡിയയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഇന്റര്‍സെല്ലാര്‍, ഡണ്‍കിര്‍ക് തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ ഹൊയ്തി വാന്‍ ഹൊയ്‌തെമയാണ് ടെനറ്റിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. 70എംഎം,ഇമാക്‌സ് തുടങ്ങിയവയിലാണ് ഹൊയ്തി ടെനറ്റ് ചിത്രീകരിച്ചിരിക്കുന്നത്. ജൂണ്‍ 20നായിരുന്നു സിനിമയുടെ റിലീസ് ആദ്യം പ്രഖ്യാപിച്ചിരുന്നത്.

എന്നാല്‍ കോവിഡ് കാരണം ടെനറ്റിന്റെ റിലീസ് വെെകാനാണ് സാധ്യത. ജോണ്‍ ഡേവിഡ് വാഷിംഗ്ടണ്‍, റോബര്‍ട്ട് പാറ്റിന്‍സണ്‍, എലിസബത്ത് ഡെബിക്കി, മൈക്കിള്‍ കെയ്ന്‍, കെനത്ത് ബ്രനാഗ് തുടങ്ങിയവരാണ് സിനിമയിലെ പ്രധാന താരങ്ങള്‍. ഇന്ത്യയ്‌ക്കൊപ്പം ഡെന്‍മാര്‍ക്ക്, ഇസ്റ്റോണിയ, ഇറ്റലി, നോര്‍വേ, യുണൈറ്റഡ് കിങ്ങ്ഡം, യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് തുടങ്ങിയ രാജ്യങ്ങളിലായിരുന്നു ടെനറ്റിന്റെ ഷൂട്ടിംഗ് നടന്നത്.

വാര്‍ണര്‍ ബ്രോസ് പിക്‌ചേഴ്‌സാണ് സിനിമ വിതരണത്തിനെത്തിക്കുന്നത്. സംവിധാനത്തിന് പുറമെ സിനിമ നിര്‍മ്മിച്ചിരിക്കുന്നതും ക്രിസ്റ്റഫര്‍ നോളന്‍ തന്നെയാണ്. ഡന്‍കിര്‍ക്ക് ആണ് ക്രിസ്റ്റഫര്‍ നോളന്റെതായി ടെനറ്റിന് മുന്‍പ് പുറത്തിറങ്ങിയ ചിത്രം. മെമെന്റോ, ഇന്‍സൊമ്‌നിയ, ബാറ്റ്മാന്‍ ബിഗിന്‍സ്, ഇന്‍സെപ്ഷന്‍, ഡാര്‍ക്ക് നൈറ്റ്, ഇന്റര്‍സ്റ്റെല്ലര്‍ തുടങ്ങിയവ നോളന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ശ്രദ്ധേയ സിനിമകളാണ്. സംവിധാനത്തിന് പുറമെ നിര്‍മ്മാതാവായും ക്രിസ്റ്റഫര്‍ നോളന്‍ ഹോളിവുഡില്‍ തിളങ്ങിയിരുന്നു.

വീഡിയോ

More from Filmibeat

Read more about: christopher nolan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X