ക്രിസ്റ്റഫര്‍ നോളന്റെ ടെനറ്റ് ഇന്ത്യയില്‍ പ്രദര്‍ശനം ആരംഭിച്ചു; കൊവിഡിലും വമ്പന്‍ സ്വീകരണം നല്‍കി ആരാധകര്‍

കൊവിഡ് 19 ലോകസിനിമയെ തന്നെ പിടിച്ച് കുലുക്കിയെങ്കിലും സിനിമാപ്രേമികള്‍ക്ക് നിരാശപ്പെടേണ്ടി വന്നില്ല. പല സിനിമകളും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലൂടെ റിലീസിനെത്തി. ഇപ്പോഴിതാ ഹോളിവുഡ് സംവിധായകന്‍ ക്രിസ്റ്റഫര്‍ നോളന്റെ 'ടെനറ്റ്' ഇന്ത്യയില്‍ റിലീസിനെത്തിയ വിശേഷമാണ് പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്. നേരത്തെ തീരുമാനിച്ചത് പോലെ ഡിസംബര്‍ നാലിന് തന്നെ ടെനറ്റ് ഇന്ത്യയില്‍ റിലീസ് ചെയ്തു.

കൊവിഡ് മഹാമാരി ഉണ്ടാക്കിയ പ്രതിസന്ധി കാരണം തിയേറ്ററുകള്‍ അടച്ചെങ്കിലും ഇപ്പോള്‍ വീണ്ടും തുറന്ന് വരുന്നതേയുള്ളു. അണ്‍ലോക്കിന്റെ ഭാഗമായി തിയറ്ററുകള്‍ തുറക്കാനുള്ള അനുമതി സര്‍ക്കാര്‍ നല്‍കിയിരുന്നു. കണ്ടൈന്‍മെന്റ് സോണ്‍ ഒഴികെയുള്ള പ്രദേശങ്ങളില്‍ പകുതി കാഴ്ചക്കാരുമായി സിനിമ പ്രദര്‍ശിപ്പിക്കാനുള്ള അനുമതിയാണ് നല്‍കിയത്. ഈ സാഹചര്യത്തിലാണ് ടെനറ്റ് റിലീസിനൊരുങ്ങിയത്.

 tenet

സാഹചര്യം അനുകൂലം അല്ലായിരുന്നിട്ട് പോലും ടെനറ്റിന് ഇന്ത്യന്‍ പ്രേക്ഷകരില്‍ നിന്നും വമ്പന്‍ സ്വീകരണം ലഭിച്ചുവെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമാവുന്നത്. ഇന്ത്യയില്‍ ക്രിസ്റ്റഫര്‍ നോളന് ഒരുപാട് ആരാധകര്‍ ഉണ്ടെങ്കിലും കൊവിഡിന്റെ സാഹചര്യത്തില്‍ സിനിമ വിജയമാവുമോ എന്ന സംശയം നിലനിന്നിരുന്നു. അത്തരം ആശങ്കകള്‍ക്കെല്ലാം വിരാമമിട്ട് കൊണ്ടാണ് സിനിമ പ്രദര്‍ശനം തുടരുന്നത്.

Recommended Video

തെന്നിന്ത്യന്‍ സൂപ്പര്‍ താരങ്ങളുടെ ആദ്യ ശമ്പളം ഇതാണ്‌ | Filmibeat Malayalam

ജോണ്‍ ഡേവിഡ് വാഷിങ്ടണ്‍, റോബര്‍ട്ട് പാറ്റിന്‍സണ്‍, എന്നിവര്‍ക്കൊപ്പം ഡിംബിള്‍ കബാഡിയ ആണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ശരിക്കും ടെനറ്റ് എന്ന സിനിമ തന്റെ ജീവിതം തന്നെ മാറ്റിയെന്ന് കബാഡിയ പിടിഐ യ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. മനോഹരമായൊരു സ്വപ്‌നം ആയിരുന്നു അത്. ഡാര്‍ഖ്ക് നൈറ്റ് സീരിസും ദി പ്രസ്റ്റീജും ഇന്‍സെപ്ഷനും തുടങ്ങി അത്ഭുതങ്ങള്‍ സൃഷ്ടിച്ച ഒരു സംവിധായകനൊപ്പം ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് ഒരിക്കല്‍ പോലും കരുതിയില്ലെന്നും ഡിംപിള്‍ പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X