കണ്‍ജറിങ് 2 പ്രമൊ വീഡിയോ കണ്ടാല്‍ വിറച്ച് പോകും
പ്രേക്ഷകരെ വിറപ്പിച്ച കണ്‍ജറിങ് 2ന്റെ പ്രമൊ വീഡിയോ പുറത്തിറങ്ങി. ചിത്രത്തിന്റെ പ്രചരണത്തിന്റെ ഭാഗമായാണ് പ്രമോ വീഡിയോ ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്. ജയിംസ് വാന്റ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആദ്യ ഭാഗത്തിലെ കഥാപാത്രങ്ങള്‍ തന്നെയാണ് രണ്ടാം ഭാഗത്തിലും.
പാട്രിക് വില്‍സണും വേറ ഫാര്‍മികയുമാണ് പ്രധാന കഥാപാത്രങ്ങള്‍. ദ എന്‍ഫീല്‍ഡ് പോര്‍ട്ടര്‍ഗെയ്‌സ്റ്റ് എന്നാണ് രണ്ടാം ഭാഗത്തിന്റെ പേര്. ചിത്രത്തിന്റെ ആദ്യ ഭാഗത്തിനേക്കാള്‍ ഭയപ്പെടുത്തുന്നതാണ് ചിത്രത്തിന്റെ രണ്ടാം ഭാഗമെന്ന് കേള്‍ക്കുന്നു. അത് പ്രമൊ വീഡിയോയില്‍ നിന്ന് തന്നെ മനസിലാക്കാം.

ഫ്രാന്‍സസ്, സൈമണ്‍ എന്നിവര്‍ ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കും. ജോസഫ് ബിഷാരയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. ജൂണ്‍ പത്തിനാണ് ചിത്രത്തിന്റെ റിലീസ് ഡേറ്റ് തീരുമാനിച്ചിരിക്കുന്നത്.
2013ലാണ് ചിത്രത്തിന്റെ ആദ്യ ഭാഗം തിയേറ്ററുകളില്‍ എത്തിയ കണ്‍ജറിങ് 2ന് പ്രേക്ഷകര്‍ക്കിടയില്‍ വമ്പന്‍ സ്വീകരണമായിരുന്നു. ചിത്രത്തിന്റെ പ്രമൊ വീഡിയോ കാണൂ...


Click it and Unblock the Notifications











