സെക്‌സ് രംഗങ്ങള്‍ പിതാവിനിഷ്ടമല്ലെന്ന് നടി

By Anwar Sadath

ലണ്ടന്‍: സെക്‌സ് രംഗങ്ങളിലും ഇഴുകിച്ചേര്‍ന്നുള്ള രംഗങ്ങളിലും അഭിനയിക്കുന്നത് പിതാവിന് ഇഷ്ടമല്ലെന്ന് പ്രശസ്ത ഹോളവുഡ് നടന്‍ ഡാനി ഡെയറിന്റെ മകള്‍ ഡനി. ഒരു ബ്രിട്ടീഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ സിനിമാ രംഗങ്ങളെക്കുറിച്ചുള്ള പിതാവിന്റെ വിലയിരുത്തലുകള്‍ നടി പങ്കവെച്ചത്.

മാര്‍ട്ടിന്‍ കെമ്പിനൊപ്പം ഡനി അഭിനയിച്ച ഏജ് ഓഫ് കില്‍ എന്ന ആക്ഷന്‍ ത്രില്ലര്‍ പുറത്തിറങ്ങുന്നതിന്റെ ഭാഗമായിട്ടായിരുന്നു അഭിമുഖം. പിതാവ് ഒരിക്കലും താന്‍ സെക്‌സ് രംഗങ്ങളില്‍ അഭിനയിക്കുന്നത് ഇഷ്ടപ്പെടില്ലെന്ന് അവര്‍ പറഞ്ഞു. ഏതു നടനായാലും ഇക്കാര്യത്തില്‍ പിതാവിന്റെ കാഴ്ചപ്പാടിന് മാറ്റമുണ്ടാകില്ലെന്നും ഡനി വ്യക്തമാക്കി.

dani-dyer

ഇത്തരം സീനുകളില്‍ മകളെ കാണുന്നില്‍ ഒരിക്കലും സന്തോഷവാനല്ലെന്ന് തന്നോടുതന്നെ ഡാഡി വ്യക്തമാക്കിയിട്ടുണ്ടെന്ന് നടി പറഞ്ഞു. തന്റെ നല്ലതിനുവേണ്ടിയാണ് മാതാപിതാക്കള്‍ ഇത്തരം കാര്യങ്ങള്‍ ഉപദേശിക്കുന്നതെന്നതിനാല്‍ താന്‍ അതിനോട് എതിര്‍പ്പ് പ്രകടിപ്പിക്കാറില്ല. 16ാം വയസുവരെ തനിക്ക് ഫോണ്‍ പോലും ഉപയോഗിക്കാന്‍ മാതാപിതാക്കള്‍ സമ്മതിച്ചില്ലെന്നും അവര്‍ പറഞ്ഞു.

വീട്ടില്‍ വളരെ ചിട്ടയോടുകൂടിയാണ് വളര്‍ത്തിയത്. മൊബൈല്‍ ഫോണ്‍ ഉപയോഗം വിലക്കിയതിന് പുറമേ, രാത്രി 11 മണിക്കു ശേഷം വീട്ടില്‍ പ്രവേശനമുണ്ടായിരുന്നില്ല. വൈകുകയാണെങ്കില്‍ സുഹൃത്തുക്കളുടെ വീട്ടിലാണ് താമസിച്ചിരുന്നത്. അതേസമയം, ചിലകാര്യങ്ങള്‍ വിലക്കുമ്പോള്‍, തന്നെ മികച്ച നടിയായി കാണാന്‍ മാതാപിതാക്കള്‍ ആഗ്രഹിക്കുന്നുണ്ടെന്നും ഡനി കൂട്ടിച്ചേര്‍ത്തു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X