»   » ജയിംസ് ബോണ്ട് ആകാന്‍ ഡാനിയേല്‍ ക്രെയ്ഗിന് 1000 കോടി രൂപ വാഗ്ദാനം

ജയിംസ് ബോണ്ട് ആകാന്‍ ഡാനിയേല്‍ ക്രെയ്ഗിന് 1000 കോടി രൂപ വാഗ്ദാനം

Posted By:
Subscribe to Filmibeat Malayalam

ന്യൂയോര്‍ക്ക്: ലോകമെമ്പാടുമുള്ള സിനിമാ പ്രേക്ഷകരുടെ ഇഷ്ട കഥാപാത്രങ്ങളിലൊന്നാണ് ജെയിംസ് ബോണ്ട്. ജെയിംസ് ബോണ്ട് സീരിസുകളില്‍ ഇറങ്ങുന്ന സിനിമകളൊന്നും ബോക്‌സോഫീസില്‍ പരാജയപ്പെട്ടിട്ടില്ലെന്നു മാത്രമല്ല, കോടികളുടെ ലാഭമാണ് സിനിമ നിര്‍മാതാക്കള്‍ക്ക് നേടിക്കൊടുത്തത്. അതുകൊണ്ടുതന്നെ സിനിമയുടെ തുടക്കം മുതല്‍ റിലീസിങ് വരെ ഓരോ സംഭവവും ലോക മാധ്യമങ്ങളില്‍ വാര്‍ത്തയാകുന്നു.

ജെയിംസ് ബോണ്ട് ഏജന്റ് 007 ആകാന്‍ ഹോളിവുഡ് നടന്‍ ഡാനിയേല്‍ ക്രെയ്ഗിന് 150 മില്യണ്‍ ഡോളര്‍ (ഏകദേശം 996 കോടി രൂപ) വാഗ്ദാനം ചെയ്തതാതായാണ് പുതിയ വാര്‍ത്ത. ജെയിംസ് ബോണ്ട് കഥാപാത്രമായി എത്തിയ ഡാനിയേല്‍ ക്രെയ്ഗിന്റെ നേരത്തെയുള്ള പ്രകടനമാണ് അദ്ദേഹത്തിന് ഇത്രയും കൂടിയ തുക വാഗ്ദനമായി ലഭിക്കാന്‍ ഇടയായത്.

daniel-craig

ഡാനിയേല്‍ നായകനായി എത്തുന്നത് എന്തുകൊണ്ടും സിനിമയുടെ വിജയത്തിന് നിര്‍ണായകമാകും. ജെയിംസ് ബോണ്ട് വേഷത്തില്‍ പുതുതായി മറ്റൊരാള്‍ക്ക് തിളങ്ങാനാകുന്നതിലും അധികം ഡാനിയേലിന് സാധിക്കും. പുതിയ നടന്മാരെ അവതരിപ്പിക്കുമ്പോഴുണ്ടാകുന്നതിനേക്കാള്‍ ഇരട്ടിയിലധികം പ്രേക്ഷകര്‍ ഡാനിയേലിനുണ്ടാകുമെന്നും നിര്‍മാതാക്കള്‍ കണക്കുകൂട്ടുന്നു.

ഇത്രയും കൂടിയ തുക ഓഫര്‍ ചെയ്തിട്ടും ഡാനിയേല്‍ ക്രെയ്ഗ് വീണ്ടും ജെയിംസ് ബോണ്ടാകാന്‍ പൂര്‍ണ സമ്മതംമൂളിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. പണത്തേക്കാള്‍ കഥാപാത്രത്തിന്റെ മൂല്യത്തില്‍ വിശ്വസിക്കുന്ന താരമാണ് ഡാനിയേല്‍. പുതിയ സിനിമയുടെ കഥ ഇഷ്ടപ്പെട്ടാല്‍ മാത്രമേ പ്രതിഫലക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുകയുള്ളൂ.

English summary
Daniel Craig offered $150 million to return as James Bond? That’s Rs 1000 cr

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam