ജെയിംസ് ബോണ്ടായി വീണ്ടും ഡാനിയല്‍ ക്രെയ്ഗ്! പ്രതിഫലം കേട്ട് ഞെട്ടി ആരാധകര്‍! കാണാം
ജെയിംസ് ബോണ്ട് സിനിമകള്‍ക്കായി സിനിമാ പ്രേമികള്‍ എന്നും ആവേശത്തോടൊണ് കാത്തിരിക്കാറുളളത്. 2015ല്‍ പുറത്തിറങ്ങിയ സ്‌പെക്ട്രാ എന്ന ചിത്രമായിരുന്നു ജെയിംസ് ബോണ്ട് സിരീസില്‍ ഒടുവില്‍ പുറത്തിറങ്ങിയിരുന്ന ചിത്രം. സാം മെന്‍ഡസ് സംവിധാനം ചെയ്ത ചിത്രത്തില്‍ ഡാനിയല്‍ ക്രെയ്ഗായിരുന്നു നായകനായി എത്തിയിരുന്നത്.
ആരാധകര്‍ ഇഷ്ടപ്പെടുന്ന തരത്തിലുളള ആക്ഷന്‍ രംഗങ്ങളും മറ്റും ഉള്‍പ്പെടുത്തിയാണ് അണിയറപ്രവര്‍ത്തകര്‍ ഈ ചിത്രമൊരുക്കിയിരുന്നത്. സ്‌പെക്ട്രയ്ക്ക് മികച്ച സ്വീകാര്യതയായിരുന്നു ലോകമെമ്പാടുമുളള തിയ്യേറ്ററുകളില്‍ നിന്നും ലഭിച്ചിരുന്നത്. സ്‌പെക്ട്രയ്ക്കു ശേഷമുളള 25ാമത് ജെയിംസ് ബോണ്ട് ചിത്രത്തിനായി സിനിമാ പ്രേമികള്‍ ആകാക്ഷയോടെയാണ് കാത്തിരിക്കുന്നത്.

സ്ലംഡോഗ് മില്യനെയറിലൂടെ ഇന്ത്യയിലെ സിനിമാ പ്രേമികള്‍ക്ക് സുപരിചിതനായ ഡാനിയല്‍ ക്രെയ്ഗാണ് പുതിയ ബോണ്ട് ചിത്രം സംവിധാനം ചെയ്യുന്നത്. ഹോളിവുഡിലെ പ്രശസ്തമായ പൈന്‍വുഡ് സ്റ്റുഡിയോയിലാണ് പുതിയ ജെയിംസ് ബോണ്ട് ചിത്രം ചിത്രീകരിക്കുന്നത്. ഡാനിയല്‍ ക്രെയ്ഗ് തന്നെയാണ് പുതിയ ബോണ്ട് ചിത്രത്തിലും നായകനായി എത്തുന്നത് .പുതിയ ബോണ്ട് ചിത്രത്തിനായി ക്രെയ്ഗ് വാങ്ങുന്ന പ്രതിഫലം കേട്ട് സിനിമാ പ്രേമികള്‍ ഞെട്ടിയിരിക്കുകയാണ്. 450 കോടിയാണ് ചിത്രത്തിനായി താരം പ്രതിഫലം വാങ്ങുന്നത്.

പ്രതിഫലത്തിനു പുറമെ ക്രെഡിറ്റില്‍ നിര്‍മ്മാതാവായും ക്രെയ്ഗിന്റെ പേരുണ്ടാകും. അടുത്തം വര്‍ഷം നവംബറിലാണ് ചിത്രം തിയ്യേറ്ററുകളിലെത്തുക എന്നാണറിയുന്നത്. ഇയോണ്‍ പ്രൊഡക്ഷന്‍സിന്റെ മൈക്കല്‍ ജി വില്ല്യംസും ബാര്‍ബറിയ ബ്രൊക്കോലിയുമാണ് പുതിയ ബോണ്ട് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. യൂണിവേഴ്‌സല്‍ പിക്‌ചേഴ്‌സാണ് ആഗോള തലത്തില്‍ ചിത്രം വിതരണത്തിനെത്തിക്കുന്നത്.


Click it and Unblock the Notifications











