ഇന്ത്യയെ കൊള്ളയടിച്ചത് അവഞ്ചേഴ്‌സ് മാത്രമല്ല! അടുത്ത അഡാറ് സിനിമയായി ഡെഡ്പൂള്‍ 2, കളക്ഷനിങ്ങനെ..
അവഞ്ചേഴ്‌സ് സീരിയസിലേക്ക് എത്തിയ ഏറ്റവും പുതിയ സിനിമയായിരുന്നു അവഞ്ചേഴ്‌സ് ഇന്‍ഫിനിറ്റി വാര്‍. കോമിക്‌സ് പരിചയപ്പെടുത്തിയ അറുപധിലധികം സൂപ്പര്‍ ഹീറോസിനെ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച സിനിമ അന്തോണി റൂസോ, ജോ റൂസോ എന്നിവര്‍ ചേര്‍ന്നാണ് സംവിധാനം ചെയ്തത്. ലോകം മുഴുവന്‍ ത്രസിപ്പിക്കാനെത്തിയ അവഞ്ചേഴ്‌സ് ഇന്‍ഫിനിറ്റി വാര്‍ റിലീസ് ദിനം മുതല്‍ ഇന്ത്യയിലും കിടിലന്‍ പ്രകടനമായിരുന്നു കാഴ്ച വെച്ചത്.
ലോകത്തിലെ പല സിനിമകളുടെയും കളക്ഷന്‍ മറികടന്നായിരുന്നു സിനിമ റെക്കോര്‍ഡുകള്‍ നേടിയത്. 2000 തിയറ്ററുകളായിരുന്നു റിലീസ് ദിവസം ഇന്ത്യയില്‍ സിനിമയ്ക്ക് കിട്ടിയത്. ത്രിഡി സിനിമ ആണെന്നതും, ഐമാക്‌സ് മുതലായ തിയറ്ററുകളില്‍ ടിക്കറ്റിന്റെ വില കൂട്ടിയതും കളക്ഷനില്‍ കുതിപ്പ് ഉണ്ടാകാന്‍ കാരണമായതോടെ കോടികള്‍ വാരിക്കൂട്ടുകയായിരുന്നു. ഡിസ്‌നി പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം 40 കോടിയായിരുന്നു സിനിമയ്ക്ക് റിലീസ് ദിനത്തില്‍ ഇന്ത്യയില്‍ നിന്നും ലഭിച്ചിരുന്നത്.

അവഞ്ചേഴ്‌സിന് പിന്നാലെ മറ്റൊരു സിനിമ കൂടി തിയറ്ററുകളിലേക്ക് എത്തിയിരുന്നു. ഡെഡ്പൂള്‍. അമേരിക്കന്‍ സൂപ്പര്‍ ഹീറോ സിനിമകളിലൊന്നായ ഡെഡ്പൂളും മാര്‍വെല്‍ കോമിക്‌സിന്റെ സൃഷ്ടി തന്നെയാണ്. ഡേവിഡ് ലെച്ച് സംവിധാനം ചെയ്ത സിനിമ മേയ് പതിനെട്ടിനായിരുന്നു റിലീസിനെത്തിയത്.
അവഞ്ചേഴ്‌സിന്റെ അത്രയും പ്രകടനം കാഴ്ച വെക്കാന്‍ പറ്റിയില്ലെങ്കിലും ആദ്യദിനം മോശമില്ലാത്ത പ്രകടനമായിരുന്നു സിനിമ കാഴ്ച വെച്ചത്. 11.25 കോടി റിലീസ് ദിനത്തില്‍ സിനിമ ഇന്ത്യയില്‍ നിന്നും നേടിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 2018 ല്‍ ഇന്ത്യയില്‍ ഏറ്റവുമധികം കളക്ഷന്‍ വാരിക്കൂട്ടിയ സിനിമകളില്‍ നാലാം സ്ഥാനത്താണ് ഡെഡ്പൂള്‍. കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ നിന്നും 6.17 ലക്ഷം നേടിയതായിട്ടും കണക്കുകളുണ്ട്.


Click it and Unblock the Notifications











