രൺവീറിന്റെ സമയമെത്തിയെന്ന് ദീപിക!! പബ്ലിക്കായി ദീപികയോട് കൊഞ്ചി രൺവീർ, കാണൂ
ഇന്ത്യാ ടുഡെ മാസികയുടെ കവർ ഫോട്ടോ രൺവീർ സിങ്ങാണ്.
പോയ വർഷം ബോളിവുഡ് കോളങ്ങളിലും സോഷ്യൽ മീഡിയയിലും ഏറ്റവും കൂടുതൽ ചർച്ച ചെയ്തത് ദീപിക-രൺവീർ ജോഡികളെ കുറിച്ചായിരുന്നു. വിവാഹ കഴിഞ്ഞിട്ടും ഈ ട്രെന്റ് മാറിയിട്ടില്ല. വിവാഹത്തിനു മുൻപ് പാപ്പരാസികളെ പേടിച്ച് താരങ്ങൾ തങ്ങളുടെ പ്രണയം മറച്ചു പിടിക്കുമായിരുന്നു. എന്നാൽ ഇപ്പോൾ ആ അവസ്ഥമാറി. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് രൺവീറിന്റെ പോസ്റ്റിന് ദീപിക നൽകിയ കമന്റാണ്.

ഇന്ത്യാ ടുഡെ മാസികയുടെ കവർ ഫോട്ടോ രൺവീർ സിങ്ങാണ്. ഈ ചിത്രം താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. ഇതിന് കമന്റുമായി താര പത്നി രംഗത്തെത്തിയിരുന്നു. ഇതോടു കൂടി പോസ്റ്റും താരങ്ങളും കമന്റും വൈറലായിരിക്കുകയാണ്. രൺവീർ സിങിന്റെ ഏറ്റവും പുതിയ ചിത്രമായ ഗല്ലിബോയ്സിലെ ഹിറ്റ് ഗാനം കൂട്ട് പിടിച്ചായിരുന്നു ദീപിക കമന്റ്. നിന്റെ സമയം എത്തി കഴിഞ്ഞുവെന്നായിരുന്നു താരത്തിന്റെ കമന്റ്. ഉടൻ തന്നെ മറുപടിയുമായി രൺവീർ രംഗത്തെത്തി. നിങ്ങളെ കിട്ടിയല്ലോ എന്നായിരുന്നു മറുകമന്റ്.
സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ് ഇവരുടെ കമന്റ്. അരു താരങ്ങളുടേയും ആരാധകർ ഇരു കൈകളും നീട്ടി സ്വീകരിച്ചിട്ടുമുണ്ട്. വിവാഹ ശേഷമുളള ജീവിതം വളരെ മനോഹരമാണെന്നും അത് ശരിയ്ക്കും ആസ്വദിക്കുകയാണെന്നും രൺവീർ പറഞ്ഞിരുന്നു. ഏറ്റവും ഒടുവിൽ പുറത്തു വന്ന രൺവീർ സിങ് ചിത്രം സിമ്പ ബോക്സോഫീസിൽ സൂപ്പർ ഹിറ്റാണ്. മികച്ച സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചത്.


Click it and Unblock the Notifications