»   » ദീപിക പദുക്കോണ്‍ ഹോളിവുഡ് XXX സിനിമയില്‍

ദീപിക പദുക്കോണ്‍ ഹോളിവുഡ് XXX സിനിമയില്‍

Posted By:
Subscribe to Filmibeat Malayalam

മുംബൈ: ഹോളിവുഡിലെ ഹിറ്റ് സിനിമയായ XXX ന്റെ മൂന്നാം പതിപ്പില്‍ ബോളിവുഡ്താരം ദീപിക പദുക്കോണ്‍ അഭിനയിക്കുമെന്ന് ഏറെക്കുറെ ഉറപ്പായി. ഹോളിവുഡ് സൂപ്പര്‍ ഹീറോയും സിനിമയിലെ നായകനുമായ വിന്‍ ഡീസലാണ് ഇതു സംബന്ധിച്ച വിവരം പുറത്തുവിട്ടത്. ദീപികയ്‌ക്കൊപ്പം ചേര്‍ന്നു നില്‍ക്കുന്ന സെല്‍ഫി ഡീല്‍ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുമുണ്ട്.

ബോളിവുഡിലെ ലക്കിസ്റ്റാറായ ദീപിയ്ക്ക് വിന്‍ ഡീസലിനൊപ്പമുള്ള അവസരം വലിയൊരു നേട്ടമായിരിക്കും. ഇതാദ്യമായാണ് ദീപിക ഒരു ഹോളിവുഡ് സിനിമയില്‍ അഭിനയിക്കാനൊരുങ്ങുന്നത്. ഹോളിവുഡ് സിനിമകളില്‍ നേരത്തെ അഭിനയിച്ചിട്ടുള്ള ഇര്‍ഫാന്‍ ഖാനും ഇക്കാര്യം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

deepikaimage

പിക്കു വിന്‍ ഡീസലിനൊപ്പം ഹോളിവുഡില്‍ അരങ്ങേറ്റത്തിനൊരുങ്ങുന്നു എന്നായിരുന്നു ഇര്‍ഫാന്‍ ഖാന്റെ പോസ്റ്റ്. പിക്കു സിനിമയില്‍ ദീപികയ്‌ക്കൊപ്പം നായക പ്രാധാന്യമുള്ള വേഷത്തില്‍ അഭിനയിച്ചത് ഇര്‍ഫാന്‍ ഖാന്‍ ആയിരുന്നു. നേരത്തെ ഫാസ്റ്റ് ആന്റ് ഫ്യൂരിയസിന്റെ ഏഴാം പതിപ്പില്‍ ദീപിക വിന്‍ ഡീസലിനൊപ്പം അഭിനയിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.

രണ്‍ബീര്‍ കപൂറിനൊപ്പം അഭിനയിച്ച തമാശ മികച്ച വിജയമായതിന്റെ ആഘോഷത്തിലാണ് ഇപ്പോള്‍ ദീപിക. കാമുകന്‍ രണ്‍വീറിനൊപ്പം അഭിനയിച്ച ബജിരാവോ മസ്താനിയാണ് ഇനി റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം. അടുത്തിടെ ദീപിക നായികയായ ഏതാണ്ട് എല്ലാ ചിത്രങ്ങളും 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു.

English summary
Deepika Padukone will work with Vin Diesel in the new XXX film
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam