»   » വിഐപി2 തീര്‍ത്ത് ഹോളിവുഡ് ചിത്രത്തിലേക്ക് ധനുഷ്!!! എവിടെയാണെന്നല്ലേ..?

വിഐപി2 തീര്‍ത്ത് ഹോളിവുഡ് ചിത്രത്തിലേക്ക് ധനുഷ്!!! എവിടെയാണെന്നല്ലേ..?

Posted By: Karthi
Subscribe to Filmibeat Malayalam

താരമല്ല അഭിനേതാവ് എന്ന വിശേഷണത്തിന് ഏറെ അനുയോജ്യരായ ചുരുക്കം ചില തമിഴ് താരങ്ങളില്‍ ഒരാളാണ് ധനുഷ്. മികച്ച കഥാപാത്രങ്ങളെ മിഴിവോടെ അവതരിപ്പിച്ച ധനുഷ് ആദ്യമായി ബോളിവുഡ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുകയാണ്. ചിത്രത്തിന്റെ ഷെഡ്യുളില്‍ ജോയിന്‍ ചെയ്യുന്നതിനായി ധനുഷ് ബെല്‍ജിയത്തിലെത്തി. ഒരു മാസത്തോളം ബെല്‍ജിയത്തില്‍ സിനിമയുടെ ചിത്രീകരണമുണ്ടാകും എന്നാണ് വിവരം. 

Dhanush

കെന്‍ സ്‌കോട്ട് സംവിധാനം ചെയ്യുന്ന ദ എക്‌സ്ട്ര ഓര്‍ഡിനറി ജേര്‍ണി ഓഫ് ദി ഫക്കീര്‍ എന്ന ചിത്രം അതേ പേരിലുള്ള ഒരു നോവലിനെ അടിസ്ഥാനമാക്കി ചിത്രീകരിക്കുന്നതാണ്. ബ്രസല്‍സ്, പാരീസ്, റോം എന്നിവിടങ്ങളിലും ചിത്രീകരിക്കുന്ന ചിത്രത്തില്‍ ബേവാച്ച് താരം അലക്‌സാണ്ട്ര ടഡോറിയയും അഭിനയിക്കുന്നു. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ മുംബൈയിലായിരുന്നു ചിത്രീകരിച്ചത്. 

ധനുഷ് നായകനാകുന്ന തമിഴ് ചിത്രം വിഐപി 2 റിലീസിന് തയാറെടുക്കുകയാണ്. ബോളിവുഡ് നായിക കാജോല്‍ നെഗറ്റിവ് വേഷത്തിലെത്തുന്ന ചിത്രം ജൂലൈ 28ന് തിയറ്ററിലെത്തും. ധനുഷിന്റെ ഭാര്യാ സഹോദരി സൗന്ദര്യ രജനികാന്താണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിഐപി പൂര്‍ത്തിയാക്കിയ ശേഷമാണ് ധനുഷ് ഹോളിവുഡ് ചിത്രത്തിന്റെ ചിത്രീകരണത്തിന് പോയത്.

English summary
Dhanush is currently in Belgium for a month-long schedule of his Hollywood debut with a movie titled The Extraordinary Journey of the Fakir. Dhanush had earlier shot for the the first schedule of the movie which was held in Mumbai in May. The Extraordinary Journey of the Fakir is directed by Ken Scott.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam