Dhanush: ധനുഷിന്റെ ഹോളിവുഡ് ചിത്രം പൊളിക്കും!! ചിത്രത്തിന്റെ ടീസർ പുറത്ത്, വീഡിയോ കാണാം
ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ കൂടാതെ ബെൽജിയം, ലിബിയ, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളിലുമാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടന്നത്.
തമിഴ് സൂപ്പർസ്റ്റാർ ധനുഷിന്റെ കന്നി ഹോളിവുഡ് ചിത്രമായ ദ് എക്സ്ട്ര ഓർഡിനറി ജേർണി ഓഫ് ഫക്കീറിന്റെ പുതിയ ടീസർ പുറത്തത്. കോമഡി അഡ്വഞ്ചർ വിഭാഗത്തിൽപ്പെടുന്ന ചിത്രം ഇംഗ്ലീഷ്, ഫ്രഞ്ച് എന്നീ ഭാഷകളിലാണ് പുറത്തിറങ്ങുന്നത്. മുംബൈയിലെ ഒരു ചെറുപട്ടണത്തിൽ ജീവിക്കുന്ന യുവാവ് പരീസിലേയ്ക്ക് യാത്ര പോകുന്നതും പിന്നീട് അവിടെയുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ കൂടാതെ ബെൽജിയം, ലിബിയ, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളിലുമാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടന്നത്.

കാൻ സ്കോട്ട് സംവിധാനം ചെയ്യുന്ന ചിത്രം റോമൻ പെറ്ടോലാസ് എഴുതിയ ദി സ്ട്രാർഡിനറി ജേർണേ ഓഫ് ദി ഫാഖിർ വൈക്കോ ഗോഡ് ട്രാപ്പ്ഡ് ഇന് ആൻ ഇകെട്ടും വാർഡ്രോബി എന്ന പുസ്തകം അടിസ്ഥാനമാക്കിയുള്ളതാണ്. ക്യാപ്റ്റൻ അമേരിക്കയിൽ ടോം ഹാങ്ക്സിനൊപ്പം അഭിനയിച്ച സൊമാലി-അമേരിക്കൻ താരം ബർഖദ് അബ്ദിയും ധനുഷിനൊപ്പം ചിത്രത്തിലെത്തുന്നുണ്ട്. ചിത്രം മെയ് 30ന് തിയേറ്ററുകളിലെത്തുക.
ഇതിനു മുൻപ് പുറത്തു വന്ന ചിത്രത്തിന്റെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ട്രെയിലറും പ്രേക്ഷക ശ്രദ്ധനേടിയിരുന്നു. ധനുഷ് തന്നെയായിരുന്നു പങ്കുവെച്ചത്. പുതിയ ടീസറിനും മികച്ച പ്രേക്ഷക ശ്രദ്ധയാണ് ലഭിച്ചിട്ടുള്ളത്. ധനുഷിന്റെ ഹോളിവുഡ് ചിത്രത്തിനായുള്ള കാത്തിരുപ്പിലാണ് തെന്നിന്ത്യൻ സിനിമ പ്രേമികൾ.
വീഡിയോ കാണാം


Click it and Unblock the Notifications











