»   »  ധനുഷ് പൊളിച്ചു! ദി എക്സ്ട്രാ ഓർഡിനറി ജേർണി ഓഫ് എ ഫക്കീറിന്റെ ട്രെയിലർ പുറത്ത്

ധനുഷ് പൊളിച്ചു! ദി എക്സ്ട്രാ ഓർഡിനറി ജേർണി ഓഫ് എ ഫക്കീറിന്റെ ട്രെയിലർ പുറത്ത്

Written By:
Subscribe to Filmibeat Malayalam

കോളുവുഡ് സൂപ്പർ താരം ധനുഷിന്റെ ഹോളിവുഡിലേയ്ക്കുള്ള അരങ്ങേറ്റ ചിത്രമായ ദി എക്സ്ട്രാ ഓഡിനറി ജേർണി ഓഫ് എ ഫക്കീറിന്റെ ട്രെയിലറും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്ത്. ട്വിറ്ററിലൂടെ ധനുഷ് തന്നെയാണ് പോസ്റ്ററും ട്രെയിലറും പങ്കുവെച്ചത്.

dhanush

തമന്നയുടെ പ്രതികരണം ഞെട്ടിച്ചു! ചെരുപ്പേറിനെക്കുറിച്ച് പറഞ്ഞത് ഇങ്ങനെ! ഇത്രയും പോസിറ്റീവാണോ?

ധനുഷ് നായകനാകുന്ന ആദ്യ ഹോളിവുഡ് ചിത്രമാണിത്. കെന്‍ സ്‌കോട്ട് സംവിധാനം ചെയ്യുന്ന ചിത്രം റൊമെയ്‌ന് പ്യുലര്‍ടൊലസിന്റെ നോവല്‍ അടിസ്ഥാനമാക്കിയുള്ളതാണ്. നാട്ടിൽ നിന്ന് പാരിസിലേയ്ക്കു എത്തുന്ന യുവാവിനെയാണ് ധനുഷ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്.തനിക്ക് അമാനുഷിക കഴിവുകളുണ്ടെന്ന് ഗ്രാമവാസികളെ പറഞ്ഞ് ധരിപ്പിച്ചാണ് ഇയാൾ പാരിസിലേയ്ക്കു പറക്കുന്നത്. അപ്പോൾ ഉണ്ടാകുന്ന സംഭവ വികാസങ്ങളും ചെന്നു ചാടുന്ന പ്രശ്നങ്ങളുമാണ് ചിത്രത്തിന്റെ ആധാരം.

മാസ് ലുക്കിൽ മോഹൻലാൽ! ലാലേട്ടനും അങ്കരാജ്യത്തെ ജിമ്മനായോ! ചിത്രം കാണാം...

ഇംഗ്ലീഷിലും ഫ്രഞ്ചിലും റിലീസ് ചെയ്യുന്ന ചിത്രം കോമഡി-അഡ്വഞ്ചർ വിഭാഗത്തിൽപ്പെടുന്നതാണ്. മുബൈയ് ചിത്രത്തിലെ ലൊക്കേഷനായിരുന്നു. ബ്രസൽസും റോമുമാണ് ചിത്രത്തിലെ മറ്റ് ലൊക്കേഷനുകൾ.

English summary
Dhanush plays a street magician in Hollywood debut The Extraordinary Journey Of The Fakir,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam