എന്റെ ഇംഗ്ലീഷ് അത്ര നല്ലതല്ലെന്ന് തോന്നി! ഹോളിവുഡ് സിനിമയുടെ സെറ്റില്‍ നടന്നത് വെളിപ്പെടുത്തി ധനുഷ്

By Midhun Raj

തമിഴ് സൂപ്പര്‍താരം ധനുഷിന്റെ പുതിയ ചിത്രങ്ങള്‍ക്കായുളള കാത്തിരിപ്പിലാണ് ആരാധകര്‍. മാരി 2വിന്റെ വിജയത്തിന് ശേഷം തമിഴില്‍ വീണ്ടും തിളങ്ങിനില്‍ക്കുയാണ് നടന്‍. മാസ് എന്റര്‍ടെയ്‌നറുകള്‍ക്കൊപ്പം അഭിനയ പ്രാധാന്യമുളള സിനിമകളും ചെയ്തുകൊണ്ടാണ് താരം മുന്നേറിക്കൊണ്ടിരിക്കുന്നത്. സിനിമകള്‍ തിരഞ്ഞെടുക്കുന്നതിലും അതീവ ശ്രദ്ധ പുലര്‍ത്തിയാണ് നടന്‍ തമിഴില്‍ തുടരുന്നത്.

മാരി 2വിന്റെ വിജയത്തിനു ശേഷം കൈനിറയെ ചിത്രങ്ങളാണ് ധനുഷിന്റെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. നടന്റെ ആദ്യ ഹോളിവുഡ് ചിത്രത്തിന്റെ പ്രഖ്യാപനം ആരാധകരില്‍ ഒന്നടങ്കം സന്തോഷമുണ്ടാക്കിയിരുന്നു. ദി എക്‌സട്രാ ഓര്‍ഡിനറി ജേര്‍ണി ഓഫ് ഫക്കീര്‍ എന്ന പേരിട്ട സിനിമ അടുത്തതായി റിലീസിങ്ങിനൊരുങ്ങുകയാണ്. ആദ്യ ഹോളിവുഡ് ചിത്രത്തെക്കുറിച്ച് ധനുഷ് വെളിപ്പെടുത്തിയ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.

 ദ എക്‌സട്രാ ഓര്‍ഡിനറി ജേര്‍ണി ഓഫ് ഫക്കീര്‍

ദ എക്‌സട്രാ ഓര്‍ഡിനറി ജേര്‍ണി ഓഫ് ഫക്കീര്‍

കോളിവുഡിലെ സിനിമാത്തിരക്കുകള്‍ക്കിടെയാ ണ് ധനുഷ് ഹോളിവുഡിലേക്കും എത്തുന്നത്. മുന്‍പ് രാഞ്ചന എന്ന ചിത്രത്തിലൂടെ ബോളിവുഡിലും തരംഗമായി മാറിയിരുന്നു നടന്‍ . ഏത് കഥാപാത്രങ്ങളായാലും തന്റെ അഭിനയ മികവ്‌കൊണ്ട് ധനുഷ് മികവുറ്റതാക്കാറുണ്ട്. ദ എക്‌സ്ട്രാ ഓര്‍ഡിനറി ജേര്‍ണി ഓഫ് ഫക്കീറില്‍ ടൈറ്റില്‍ റോളിലാണ് തമിഴ് സൂപ്പര്‍താരം എത്തുന്നത്. സിനിമ തമിഴിലേക്ക് എത്തുമ്പോള്‍ ടൈറ്റിലില്‍ മാറ്റം വരുത്തിയാണ് റിലീസ് ചെയ്യുന്നത്.

ജൂണ്‍ 21നാണ്

ജൂണ്‍ 21നാണ്

ജൂണ്‍ 21നാണ് ധനുഷിന്റെ ആദ്യ ഹോളിവുഡ് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.ദ എക്‌സ്ട്രാ ഓര്‍ഡിനറി ജേര്‍ണി ഓഫ് ഫക്കീറിന്റെതായി പുറത്തിറങ്ങിയ ട്രെയിലറിന് മികച്ച സ്വീകാര്യതയായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. ഫക്കീറായുളള ധനുഷിന്റെ പ്രകടനം തന്നെയാണ് ട്രെയിലറിലെ മുഖ്യ ആകര്‍ഷണമായി മാറിയിരുക്കുന്നത്. ധനുഷ് ആരാധകര്‍ ഒന്നടങ്കം ആകാംക്ഷകളോടെയാണ് സിനിമയുടെ റിലീസിനായി കാത്തിരിക്കുന്നത്.

ധനുഷ് വെളിപ്പെടുത്തിയ കാര്യങ്ങള്‍

ധനുഷ് വെളിപ്പെടുത്തിയ കാര്യങ്ങള്‍

അതേസമയം തന്റെ ഹോളിവുഡ് അരങ്ങേറ്റത്തെക്കുറിച്ച് ധനുഷ് വെളിപ്പെടുത്തിയ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. സിനിമയില്‍ അഭിനയിക്കാന്‍ തുടങ്ങിയപ്പോള്‍ എന്റെ ഇംഗ്ലീഷ് അത്ര പോരെന്ന് തോന്നിയതായി വെളിപ്പെടുത്തിയിരിക്കുകയാണ് നടന്‍. അതിനാല്‍ ടീം നല്ല ക്ഷമയോടെയാണ് എന്നോടൊപ്പം അഭിനയിച്ചതെന്നും ധനുഷ് പറയുന്നു.

വലിയ അനുഭവ സമ്പത്താണ്

വലിയ അനുഭവ സമ്പത്താണ്

ആദ്യ ഹോളിവുഡ് ചിത്രമെന്ന നിലയില്‍ ഇതെനിക്ക് വലിയ അനുഭവ സമ്പത്താണ് നല്‍കിയതെന്ന് ധനുഷ് പറയുന്നു. അന്തര്‍ ദേശീയ സിനിമാ രംഗത്തെ സാങ്കേതികതകള്‍ അറിയാനും പഠിച്ചെടുക്കാനുമൊക്കെ ഫക്കീറില്‍ അഭിനയിക്കുന്ന സമയം സാധിച്ചു. ആദ്യ ഹോളിവുഡ് ചിത്രത്തില്‍ അഭിനയിക്കാന്‍ തുടങ്ങിയപ്പോള്‍ എന്റെ ഇംഗ്ലീഷ് അത്ര പോരെന്ന് തോന്നിയിരുന്നു. അതിനാല്‍ നല്ല ക്ഷമയോടെയാണ് സിനിമയുടെ ടീം എന്നോടൊപ്പം സഹകരിച്ചത്. ധനുഷ് പറഞ്ഞു.

അസുരന്‍ എന്ന ചിത്രത്തിലും

അസുരന്‍ എന്ന ചിത്രത്തിലും

ദ എക്‌സട്രാ ഓര്‍ഡിനറി ജേര്‍ണി ഓഫ് ഫക്കീറിനു പുറമെ അസുരന്‍ എന്ന ചിത്രത്തിലും ധനുഷ് അഭിനയിച്ചുകൊണ്ടിരിക്കുന്നുണ്ട്. വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ പോസ്റ്ററുകള്‍ നേരത്തെ പുറത്തിറങ്ങിയിരുന്നു. ധനുഷ് ഇരട്ടവേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ മഞ്ജു വാര്യരാണ് നായികാ വേഷത്തില്‍ എത്തുന്നത്. മഞ്ജു വാര്യരുടെ തമിഴ് അരങ്ങേറ്റ ചിത്രം കൂടിയാണ് അസുരന്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X