ഗർഭിണിയായപ്പോൾ ഭാര്യയെ ഉപേക്ഷിച്ചു!! ബീബറിനെതിരെ ആരോപണവുമായി മാസിക...
പോപ്പ് ഗായകൻ ജസ്റ്റിൽ ബീബർ ഭാര്യ ബാൾഡ് വിന്നിമെ ഉപേക്ഷിച്ചതായി റിപ്പോർട്ട്. ഓക്കെ മാസികയാണ് ഇചു സംബന്ധമായ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത് . ഗർഭിണിയായ ഹെയ്ലിനെ ബീബീർ ഉപേക്ഷിച്ച് കടന്നു കളഞ്ഞെന്നാണ് മാഗസീൻ റിപ്പോർട്ട്. ഓക്കെ മാഗസീന്റെ ഈ റിപ്പോർട്ട് ആരാധകരെ ഒന്നടങ്കം ഞെട്ടിപ്പിച്ചിട്ടുണ്ട്.

ബീബറും ഭാര്യയും തമ്മിൽ നേരത്തെ തന്നെ കടുത്ത അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നെന്നും അതിനാലാണ് ഇവർ വേർപിരിയുന്നതെന്നുമായിരുന്നു മാഗസീൻ റിപ്പോർട്ട് ചെയ്തത്. എന്നാൽ പുറത്തു വന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് ആരോപിച്ച് ബീബറിനോടുളള അടുത്ത വൃത്തങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. മുൻ കാമുകിയായ സെലീന ഗോമസിനു വേണ്ടിയാണ് ബീബർ ഹെയ്ലിയെ ഉപേക്ഷിക്കുന്നതെന്ന് നേരെത്തെ ഓക്കെ മാസിക റിപ്പോർട്ട് ചെയ്തിരുന്നു. വ്യാജ വാർത്തയ്ക്കെതിരെ ബീബർ നിയമ നടപടി സ്വീകരിച്ചേക്കും.
ബോളിവുഡ് താരം പ്രിയങ്ക ചോപ്രയും ഗായകൻ നിക്ക് ജോന്നാസും വിവാഹം ബന്ധം വേർപിരിയുന്നു എന്നുള്ള വാർത്ത പ്രചരിപ്പിച്ചതും ഓക്കെ മാസികയാണ്. പ്രിയങ്ക-നിക്ക് വിവാഹ മോചനം വൻ കോളിളക്കം സൃഷ്ടിച്ചിരുന്നു. വിവാഹം കഴിഞ്ഞ് മാസങ്ങൾ മാത്രം പിന്നിട്ടപ്പോഴാണ് താരങ്ങളെ കുറിച്ച് ഇത്തരത്തിലുള്ള വാർത്തകൾ പ്രചരിച്ചത്. വ്യാജ വാർത്തയ്ക്കെതിരെ പ്രിയങ്കയും നിക്കും മാഗസീനെതിരെ നിയമ നടപടി സ്വീകരിച്ചിരുന്നു.


Click it and Unblock the Notifications