For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്രിയങ്ക ചോപ്രയുടെ ഭര്‍ത്താവ് ഈ നടിയുമായി പ്രണയത്തിലായിരുന്നു; കിം കര്‍ദാഷിയന്റെ സഹോദരിയുടെ പ്രണയകഥ പുറത്ത്

  |

  ലോകസുന്ദരിപട്ടം നേടിയ പ്രിയങ്ക ചോപ്ര ഇപ്പോള്‍ ഹോളിവുഡ് സിനിമകളിലാണ് അഭിനയിക്കുന്നത്. ഭര്‍ത്താവും അമേരിക്കന്‍ ഗായകനുമായ നിക് ജോണ്‍സിനൊപ്പം വിദേശത്തോക്ക് നടി താമസം മാറ്റുകയും ചെയ്തിരുന്നു. കഴിഞ്ഞ മാസം ഇരുവരും മൂന്നാം വിവാഹ വാര്‍ഷികം ആഘോഷിക്കുകയും ചെയ്തിരുന്നു. എന്നാല്‍ താരങ്ങള്‍ വേര്‍പിരിയുകയാണെന്നും ഡിവോഴ്‌സിന് വേണ്ടി ശ്രമിച്ചു എന്നൊക്കെയുള്ള ചില റിപ്പോര്‍ട്ടുകളും ഇതിനിടയിലൂടെ പ്രചരിച്ചു.

  കേട്ടതിലൊന്നും സത്യമില്ലെന്നാണ് പിന്നീട് അറിയാന്‍ സാധിച്ചത്. അതേ സമയം പ്രിയങ്കയുടെ ഭര്‍ത്താവിന് മറ്റൊരു പ്രണയം ഉണ്ടായിരുന്നതുമായി ബന്ധപ്പെട്ട ചില വാര്‍ത്തകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. പ്രിയങ്കയെ പരിചയപ്പെടുന്നതിന് മുന്‍പ് തന്നെയുള്ള പ്രണയമാണെങ്കിലും പ്രമുഖര്‍ തന്നെ ഇതില്‍ ഉള്‍പ്പെട്ടത് കൊണ്ട് വലിയ പ്രധാന്യത്തോടെയാണ് ഈ വാര്‍ത്ത എത്തിയത്.

  റിയാലിറ്റി ടിവി താരവും കിം കര്‍ദാഷിയാന്റെ സഹോദരിയും സൂപ്പര്‍ മോഡല്‍ കൂടിയായ കെന്‍ഡല്‍ ജെന്നറും നിക് ജോണ്‍സും തമ്മില്‍ ഒരു കാലത്ത് പ്രണയിച്ചിരുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. ഇരുവരുടെയും കോമണ്‍ സുഹൃത്തും മോഡലുമായ ജിജി ഹഡിഡ് വഴി പരിചയപ്പെട്ട കെന്‍ഡലും നിക്കും 2015 ലാണ് പ്രണയത്തിലായത്. ആദ്യം താരങ്ങള്‍ പ്രണയത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചെങ്കിലും പിന്നീട് ഇക്കാര്യം വളരെ രഹസ്യമായി തന്നെ കൊണ്ട് പോവാനാണ് താരങ്ങള്‍ ശ്രമിച്ചത്. പിന്നീട് കെന്‍ഡലിനോടുള്ള ഇഷ്ടം നഷ്ടപ്പെട്ടതോട് കൂടി നിക് ജോണ്‍സ് ആ ബന്ധം ഉപേക്ഷിച്ചതാണെന്നും ന്യൂയേര്‍ക്ക് ഡെയ്‌ലി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്.

  ശരിക്കും ഇരുവരും കുറേ കാലം ഡേറ്റിങ് നടത്തിയതിന് ശേഷമായിരുന്നു വേര്‍പിരിഞ്ഞത്. നിക് തിരികെ വിളിക്കുകയോ കെന്‍ഡലിനെ കുറിച്ച് അന്വേഷിക്കുകയോ ചെയ്തിരുന്നില്ല. ഇതോടെ ആ ബന്ധം അവസാനിക്കുകയായിരുന്നു. പിന്നീട് കെന്‍ഡലുമായി ഡേറ്റിങ്ങില്‍ ആയിരുന്നു എന്ന അഭ്യൂഹങ്ങള്‍ നിക് നിഷേധിച്ചിരുന്നു. കെന്‍ഡലും ഞാനും നല്ല സുഹൃത്തുക്കളാണെന്നും അവള്‍ വളരെ സ്വഭാവികവും മനോഹരവുമാണെന്നും നിക് വെളിപ്പെടുത്തി.

  സുബി ശരിക്കും ഒളിച്ചോടിയതായിരുന്നോ? ഓണ്‍ലൈനിലൂടെ കുഞ്ഞ് ജനിച്ച ആദ്യ വനിത താനാണെന്നും സുബി സുരേഷ്

  കെന്‍ഡലുമായിട്ടുള്ള പ്രണയം അവസാനിപ്പിച്ചതിന് ശേഷം ഹോളിവുഡിലെ നടി കേറ്റ് ഹസ്ഡനുമായി പ്രണയിക്കാന്‍ തുടങ്ങിയിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. നിക്കിനെക്കാളും ഏറെ പ്രായമുള്ള നടിയായിരുന്നു കേറ്റ്. എന്നിരുന്നാലും 2018 ല്‍ ഇന്ത്യന്‍ സുന്ദരി പ്രിയങ്ക ചോപ്രയുമായി കണ്ടുമുട്ടിയതോടെ ജീവിതത്തില്‍ അതൊരു വഴിത്തിരിവായി. പരിചയപ്പെട്ട അതേ വര്‍ഷം തന്നെ വിവാഹം കഴിക്കാമെന്ന് ഇരുവരും തീരുമാനിക്കുകയായിരുന്നു. അങ്ങനെ 2018 ഡിസംബറില്‍ വിവാഹിതരായ നിക്കും പ്രിയങ്കയും ഇപ്പോഴും സന്തുഷ്ടമായ ദാമ്പത്യ ജീവിതവുമായി മുന്നോട്ട് പോവുകയാണ്.

  റിമി ടോമി സഹോദരങ്ങളെ പുറത്ത് കൊണ്ട് വരാത്തതിന് കാരണമിതാണ്; ഇത്രയും പാവങ്ങള്‍ വേറെ ഉണ്ടാവില്ലെന്നും ഗായിക

  Priyanka chopra's natural hair mask

  കെന്‍ഡലും വൈകാതെ വിവാഹിതയായേക്കും എന്നാണ് വിവരം. അടുത്തിടെ തന്റെ പുതുവര്‍ഷ ആഘോഷത്തിനിടയില്‍ നിന്നുള്ള ഫോട്ടോസ് അവര്‍ പങ്കുവെച്ചിരുന്നു. അവര്‍ക്കൊപ്പം ആണ്‍സുഹൃത്ത് ഡെവിന്‍ ബുക്കറും ഉണ്ടായിരുന്നു. കെന്‍ഡലിന്റെയും ഡെവിന്റെയും പ്രണയബന്ധത്തിന് കര്‍ദാഷിയാന്‍-ജെന്നര്‍ കുടുംബങ്ങള്‍ അംഗീകാരം നല്‍കിയതായിട്ടും പറയപ്പെടുന്നുണ്ട്. എന്തായാലും വൈകാതെ ഒരു വിവാഹം പ്രതീക്ഷിക്കാമെന്നാണ് ആരാധകര്‍ പറയുന്നത്.

  സീരിയലിൽ 2 ഭർത്താവ്, ഇഷ്ടം കൂടുതൽ യഥാര്‍ഥ ഭര്‍ത്താവിനോട്; കുടുംബവിളക്കിലെ പുതിയ താരത്തെ കുറിച്ചും ശരണ്യ ആനന്ദ്

  English summary
  Did Kim Kardashian Sister dated Priyanka Chopra's husband Nick Jonas ? Here's The Truth Behind The Viral News
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X