For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പരസ്ത്രീ ബന്ധം; പങ്കാളിയെ കൂടാതെ കാമുകിമാര്‍; പൊതുവേദിയില്‍ തുറന്ന് പറഞ്ഞ് നടന്മാര്‍..

  |

  താരങ്ങളുടെ പ്രണയവും ബ്രേക്കപ്പുമെല്ലാം ബോളിവുഡ് കോളങ്ങളില്‍ വലിയ വാര്‍ത്തയാവാറുണ്ട്. പ്രണയത്തെക്കാളും ചാര്‍ച്ചയാവുന്നത് വേര്‍പിരിയലുകളാണ്. വിവാഹം വരെ എത്തിയ പല ബന്ധങ്ങളും അവസാനം ശിഥിലമാവുകയായിരുന്നു. അതുപോലെ തന്നെ പ്രണയ തകര്‍ച്ചയെ തുടര്‍ന്ന് ഇന്നും അകലം പാലിക്കുന്നവര്‍
  ബോളിവുഡില്‍ അനേകമാണ്. ബ്രേക്കപ്പായി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പൊതുവേദികളില്‍ ഒന്നിച്ച് പ്രത്യക്ഷപ്പെടാന്‍ താരങ്ങള്‍ വിമുഖത കാണിക്കുന്നുണ്ട്. ഇതിനോടകം തന്നെ പലരും ഇത് തുറന്ന് സമ്മതിച്ചിട്ടുമുണ്ട്.

  കരഞ്ഞ അപര്‍ണ്ണയെ ആശ്വസിപ്പിച്ച് ജാസ്മിന്‍;അപര്‍ണ്ണയ്ക്കും ഇഷ്ടമുണ്ടോ, ലെസ്ബിയന്‍ ക്രഷ് ചര്‍ച്ചയാവുന്നു

  പ്രണയം രഹസ്യമാക്കി വെച്ചാലും ബ്രേക്കപ്പുകള്‍ തുറന്ന് പറയാറുണ്ട്. ഒരെ സമയം ഒന്നിലധികം ബന്ധങ്ങളും താരങ്ങള്‍ക്കുണ്ടാവാറുണ്ട്. ഇപ്പോഴിത ബോളിവുഡ് കോളങ്ങളില്‍ വൈറല്‍ ആവുന്നത് നടന്മാരുടെ വെളിപ്പെടുത്തലാണ്. തങ്ങളുടെ പങ്കാളികളെ ചതിച്ചിട്ടുണ്ടെന്നാണ് ഇവര്‍ പറയുന്നത് താരങ്ങളുടെ വാക്കുകള്‍ വലിയ ചര്‍ച്ചയാവുകയാണ്.

  ബോഡി ഷെയിമിങ്ങിന് ഇരയായിട്ടുണ്ട്; എല്ലാവര്‍ക്കും ഇവിടെ ജീവിക്കണം, കേള്‍ക്കേണ്ടി വന്നതിനെ കുറിച്ച് പ്രിയാമണി,

   രണ്‍ബീര്‍ കപൂര്‍

  രണ്‍ബീര്‍ കപൂര്‍

  തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ ആരാധകരുള്ള താരമാണ് രണ്‍ബീര്‍ കപൂര്‍. നടന്റെ ബോളിവുഡ് ചിത്രങ്ങള്‍ തെന്നിന്ത്യന്‍ പ്രേക്ഷകരുടെ ഇടയിലും കാഴ്ചക്കാരെ നേടുന്നുണ്ട്. രണ്‍ബീറിന്റെ സിനിമകള്‍ പോലെ തന്നെയാണ് പ്രണയവും. സോഷ്യല്‍ മീഡിയയിലും സിനിമ കോളങ്ങളിലും വലിയ ചര്‍ച്ചയാവാറുണ്ട്. ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായ പ്രണയമായിരുന്നു രണ്‍ബീറിന്റയേും നടി ദീപിക പദുകോണിന്റേയും. വിവാഹത്തില്‍ വരെ ഈ ബന്ധം എത്തിയിരുന്നു. എന്നാല്‍ ഏറെ നാളത്തെ ഈ ബന്ധം ബ്രേക്കപ്പ് ആവുകയായിരുന്നു. തൊട്ട് പിന്നാലെ തന്നെ നടി കത്രീന കൈഫുമായി അടുക്കുകയായിരുന്നു. ദീപിക- രണ്‍ബീര്‍ ബന്ധത്തിന് വിള്ളലേല്‍ക്കാന്‍ കാരണം കത്രീനയാണെന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഈ ബന്ധവും ദീര്‍ഘനാളുകള്‍ക്ക് ശേഷം പിരിയുകയായിരുന്നു. ഇതിന് ശേഷമാണ് ആലിയ ഭട്ടുമായി അടുക്കുന്നത്. ദീപികയെ വഞ്ചിച്ചിട്ടുണ്ടെന്ന് രണ്‍ബീര്‍ തുറന്ന് പറഞ്ഞിട്ടും. ബ്രേക്കപ്പിന് ശേഷം അടുത്ത സുഹൃത്തുക്കളായി മാറുകയായിരുന്നു ഇവര്‍. രണ്‍വീര്‍ സിംഗാണ് ദീപികയുടെ ഭര്‍ത്താവ്. മാസങ്ങള്‍ക്ക് മുമ്പായിരുന്നു കത്രീനയും വിക്കിയും തമ്മിലുള്ള വിവാഹം.

  ശത്രുഘ്നന്‍ സിന്‍ഹ

  ശത്രുഘ്നന്‍ സിന്‍ഹ

  നടനും ബിജെപി നേതാവുമായ ശത്രുഘ്നന്‍ സിന്‍ഹയും ഭര്യ പൂന സിന്‍ഹയെ വിവാഹശേഷം വഞ്ചിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിരുന്നു. ഇത് ഭാര്യ കയ്യോടെ പിടിച്ചിരുന്നുവെന്നും ഭാഗ്യം കൊണ്ടാണ് കുടുംബ ബന്ധം ശിഥിലമാകാതിരുന്നതെന്നും നടന്‍ മുന്‍പ് ഒരിക്കല്‍ പറഞ്ഞിരുന്നു. നടി സോനാക്ഷി സിന്‍ഹയുടെ പിതാവാണ് ശത്രുഘ്നന്‍ സിന്‍ഹ. 1980 ല്‍ ആയിരുന്നു ശത്രുഘ്നന്‍ സിന്‍ഹ- പൂനം വിവാഹം. സോനാക്ഷിയെ കൂടാതെ ലവ്, കുശ് സിന്‍ഹ എന്നിങ്ങനെ രണ്ട് മക്കള്‍ കൂടിയുണ്ട്.

  കമല്‍ ഹാസന്‍

  കമല്‍ ഹാസന്‍

  തെന്നിന്ത്യന്‍ പ്രേക്ഷകരുടെ സ്വകാര്യ അഹങ്കാരമാണ് കമല്‍ ഹാസന്‍. ബോളിവുഡിലും നടന്‍ സജീവമായിരുന്നു. കമല്‍ ഹാസന്റേയും പ്രണയകഥയും സിനിമകോളങ്ങളില്‍ ഇടംപിടിക്കാറുണ്ട്്. നടി സിമ്രാനുമായുള്ള ബന്ധം നടനും ഭാര്യ ശാരികയുമായുള്ള ബന്ധത്തില്‍ വിള്ളവീഴ്ത്തിയിരുന്നു. നീണ്ട 17 വര്‍ഷത്തെ ബന്ധം ഇരുവരും 2004ല്‍ അവസാനിപ്പിക്കുകയായിരുന്നു. പിന്നീട് വര്‍ഷങ്ങളോളം നടി ഗൗതമിയുമായി ഒന്നിച്ച് ജീവിച്ചിരുന്നു. 2016 ല്‍ വേര്‍പിരിയുകയായിരുന്നു.

  Recommended Video

  തന്റെ ആദ്യ പ്രണയം അമ്പലത്തിലെ പൂജാരിയോടായിരുന്നു: ലക്ഷ്മി പ്രിയ | Filmibeat Malayalam

  ബോളിവുഡില്‍ മാത്രമല്ല തെന്നിന്ത്യയിലും ആരാധകരുള്ള നടനാണ് ഗോവിന്ദ. സുനിതയാണ് ഭാര്യ. ഇരുവരും രണ്ട് തവണ വിവാഹം കഴിച്ചിരുന്നു. ആദ്യം രഹസ്യ വിവാഹമായിരുന്നു. പിന്നീട് 49ാം വയസ്സില്‍ ഒരിക്കല്‍ കൂടി സുനിതയെ കല്യാണം കഴിച്ചു. 1987 ല്‍ ആയിരുന്നു ഇവരുടെ ആദ്യ വിവാഹം. ഭാര്യസുനിത അഹൂജയെ വഞ്ചിച്ചതായി ഗോവിന്ദ ഒരിക്കല്‍ തുറന്ന് സമ്മതിച്ചിരുന്നു. തനിക്ക് വിവാഹേതര ബന്ധമുണ്ടെന്ന് പറഞ്ഞെങ്കിലും കൂടുതല്‍ വിവരം വെളിപ്പെടുത്തിയിരുന്നില്ല.

  English summary
  Did You Know? These Bollywood Celebrities Once Publicly Admitted They Cheated Their Partners
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X