ഡിസ്‌നിയുടെ അല്ലാദീന്‍ തിയ്യേറ്ററുകളിലേക്ക്! തരംഗമായി സിനിമയുടെ കിടിലന്‍ ട്രെയിലര്‍! കാണൂ
അറബിക്കഥയിലൂടെ കേട്ട അല്ലാവുദ്ദീനെ എല്ലാവര്‍ക്കും പരിചിതമാണ്. ആയിരത്തൊന്ന് രാവുകള്‍ എന്ന കഥ ഭാഷ,ദേശം,വര്‍ഗം എന്നില്ലാതെയാണ് എല്ലാവരുടെയും പ്രിയപ്പെട്ടതായി മാറിയത്. അലാവുദ്ദീന്റെ കഥ പറഞ്ഞ് ഹോളിവുഡില്‍ പുതിയ സിനിമ വരികയാണ്. വാള്‍ഡ് ഡിസ്‌നി ഒരുക്കുന്ന അല്ലാദീനാണ് റിലീസിങ്ങിനൊരുങ്ങുന്നത്.
സിനിമയുടെ കിടിലന്‍ ട്രെയിലര്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. മേയ് 24നാണ് സിനിമ ലോകമെമ്പാടുമുളള തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ചിത്രത്തില്‍ വില്‍ സ്മിത്ത് ജിന്നായും മേന മസൗദ് അല്ലാവുദീനായും എത്തുന്നു. പ്രശസ്ത ഹോളിവുഡ് സംവിധായകന്‍ ഗൈ റിച്ചിയാണ് അലാദ്ദീനെ വെള്ളിത്തിരയില്‍ എത്തിക്കുന്നത്.

മ്യൂസിക്കല്‍ ഫാന്റസി ചിത്രമായാണ് അല്ലാദീന്‍ അണിയിച്ചൊരുക്കിയിരിക്കുന്നത്. വാള്‍ഡ് ഡിസ്‌നി, റൈഡ്ബാക്ക് പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ ഡാന്‍ ലിനും ജോനാഥന്‍ എയ്‌റിച്ചും സിനിമ നിര്‍മ്മിച്ചിരിക്കുന്നു. അലന്‍ സ്റ്റ്യൂവര്‍ട്ട് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്ന സിനിമയ്ക്ക് അലന്‍ മെന്‍കെന്‍ ആണ് സംഗീതമൊരുക്കിയിരിക്കുന്നത്.
ആയിരത്തിയൊന്ന് രാവുകളുടെ പശ്ചാത്തലത്തില്‍ നേരത്തെ മലയാളത്തിലും തെന്നിന്ത്യന്‍ ഭാഷയിലും സിനിമകള്‍ പുറത്തിറങ്ങിയിരുന്നു.


Click it and Unblock the Notifications











