»   » ട്രംപിന് തന്നോട് ഭ്രാന്തമായ താത്പര്യമായിരുന്നുവെന്ന് ഹോളിവുഡ് നടിയുടെ വെളിപ്പെടുത്തല്‍!

ട്രംപിന് തന്നോട് ഭ്രാന്തമായ താത്പര്യമായിരുന്നുവെന്ന് ഹോളിവുഡ് നടിയുടെ വെളിപ്പെടുത്തല്‍!

Posted By: Pratheeksha
Subscribe to Filmibeat Malayalam

യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് തന്നോട് ഭ്രാന്തമായ താത്പര്യമായിരുന്നുവെന്ന് ഹോളിവുഡ് നടി ക്രിസ്‌റ്റെന്‍ സ്റ്റീവാര്‍ട്ടിന്റെ വെളിപ്പെടുത്തല്‍. ട്വിലൈറ്റ് സാഗ എന്ന ഹോളിവുഡ് സീരീസിലെ നായികയാണ്  28 കാരിയായ ക്രിസ്‌റ്റെന്‍.

തന്നോടുളള ഭ്രാന്തമായ ഇഷ്ടം കൊണ്ടാണ് ട്രംപ് സോഷ്യല്‍ മീഡിയയില്‍ കുറച്ചു വര്‍ഷങ്ങള്‍ക്കുമുന്‍പ് വിവാദമായ കമന്റുകളിട്ടതെന്നും നടി പറയുന്നു.

ട്രംപിനെ കുറിച്ച് തുറന്നടിച്ച് ക്രിസ്റ്റെന്‍

വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്നെക്കുറിച്ച് ഒട്ടേറെ പരാമര്‍ശങ്ങളും തന്റെ വ്യക്തിജീവിതത്തെ ബാധിക്കുന്ന തരത്തിലുളള ട്വീറ്റുകളും ട്രംപ് പോസ്റ്റ് ചെയ്തത് തന്നോടുള്ള ഭ്രാന്തമായ അഭിനിവേശം കൊണ്ടായിരുന്നുവെന്ന് നടി പറയുന്നു

പാറ്റിസണെ ചതിക്കുകയായിരുന്നുവെന്ന് ട്രംപ്

താന്‍ ്ട്വിലൈറ്റ് സാഗ നായകനും തന്റെ കാമുകനുമായ പാറ്റിസണെ ചതിക്കുകയായിരുന്നുവെന്നാണ് ട്രംപ് ട്വീറ്റു ചെയ്തിരുന്നത്.

സ്റ്റീവാര്‍ട്ടുമായുള്ള പ്രണയത്തില്‍ നിന്നും പിന്‍വാങ്ങണം

സ്റ്റീവാര്‍ട്ടുമായുള്ള പണയത്തില്‍ നിന്നും പിന്‍വാങ്ങണമെന്നും ട്രംപ് ട്വീറ്റ് ചെയ്തിരുന്നു.

തന്നോടുളള അഭിനിവേശം

തന്റെ വ്യക്തി ജീവിതത്തോടുള്ള ട്രംപിന്റെ അഭിനിവേശമാണ് ഇത്തരത്തില്‍ തന്നെ അധിക്ഷേപിക്കാന്‍ ട്രംപിനെ പ്രേരിപ്പിച്ചതെന്നാണ് ക്രിസ്റ്റെന്‍ പറയുന്നത്.

ആ ട്വീറ്റുകള്‍ ഇപ്പോഴും ട്രംപിന്റെ അക്കൗണ്ടിലുണ്ട്.

യുഎസ് വീക്കിലിയില്‍ പ്രസിദ്ധീകരിച്ച താനും പാറ്റിസണും ആലിംഗനം ചെയ്യുന്ന ചിത്രം വന്നതിന് തൊട്ട് പിന്നാലെയായിരുന്നു ട്രംപിന്റെ ട്വീറ്റ് . അതിപ്പോഴും ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ടിലുണ്ടെന്നും നടി പറയുന്നു.

English summary
its no secret that President Donald Trump loves to express his divisive opinions in 140 characters or less. But before Trump was sharing political thoughts, he was tweeting about celebrity gossip, including Kristen Stewart and her former relationship with Robert Pattinson.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam