ഡോറയേയും ബുജിയേയും ഹോളിവുഡിൽ എടുത്തു!! ചിത്രത്തിന്റെ ട്രെയിലർ പുറത്ത്, കാണൂ
കുട്ടികളുടെ ഇടയിലെ മിന്നും താരമാണ് ഡോറ. സ്പൈഡർ മാനേയും സൂപ്പർ മാനേയും പിന്നിലാക്കി കൊണ്ട് ഡോറയുടെ പ്രയാണം വൻ വിജയകരമായി നടക്കുകയാണ്. കുട്ടികളുടെ സൂപ്പർസ്റ്റാറായ ഡോറ ബിഗ് സ്ക്രീനിൽ എത്തുകയണ്.

ഡോറ സിനിമയാകുകയാണ്. ഡോറ ആന്റ് ദ് ലോസ്റ്റ് സിറ്റി ഓഫ് ഗോൾഡ് എന്നാണ് ചിത്രത്തിന് നൽകിയിരിക്കുന്ന പേര്. ബാല്യകാലത്തിൽ നിന്ന് കൗമാരത്തിലേയ്ക്ക് എത്തുന്ന ഡോറയും പിന്നീടുള്ള അതിസാഹസികമായ ഡോണയുടെ പ്രയാണവുമാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രത്തിന്റെ ഏറ്റവും പുതിയ ട്രെയിലർ പുറത്തു വന്നിട്ടുണ്ട്.
ഇസബീല മോനോറാണ് ഡോറയായി വേഷമിടുന്നത്. ജയിംസ് ബോബിൻ സംവിധാനം ചെയ്യുന്ന ടിത്രത്തിൽ മൈക്കൻ പെന, ഇവ ലോങ്ങോറിയ, ഡാനി ട്രെജോ എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ആഗസ്റ്റിലാകും ചിത്രം തിയേറ്ററിൽ എത്തുന്നത്. വർഷങ്ങൾക്ക് മുൻപ് ഡോറയെ പശ്ചാത്തലമാക്കി ഒരു ചിത്രം ഹോളിവുഡിൽ എത്തിയിരുന്നു. ഡോര ദ് എക്സ്പ്ലൊറെർ എന്നാണ് ചിത്രത്തിന്റെ പേര്.


Click it and Unblock the Notifications











