മയക്കുമരുന്നിന്‍റെ മായയില്‍ ആഞ്ചലീന

By Staff

എല്‍എസ്‌ഡി എന്ന ശക്തിയേറിയ മയക്കുമരുന്ന്‌ ലേശം അകത്താക്കിയാണ് ഹോളിവു‍‍ഡ് സുന്ദരി ആഞ്ചലീനാ ജോളി ഡിസ്നി ലാന്‍റിലേയ്ക്ക് പുറപ്പെട്ടത്. കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെ സാമ്രാജ്യത്തിലേയ്ക്ക് ചെല്ലുന്പോള്‍ അല്‍പ്പം ഭാവനയൊക്കെ തനിക്കും വേണ്ടെ എന്നു കരുതിയാവാം മരുന്നടി.

എന്തായാലും അവിടെ എത്തിയതോടെ ഭാവന അതിരുകടന്നതായി ആഞ്ചലീന തന്നെ സമ്മതിച്ചു. ഡിസ്നി ലാന‍്ഡില്‍ വച്ച് മിക്കിമൗസിനെയും മറ്റും കണ്ടത്തോടെ 'ആലീസ്‌ ഇന്‍ വണ്ടര്‍ലാന്‍ഡി'ല്‍ എത്തിയ പോലെയായി ആഞ്ചലീനയുടെ അവസ്ഥ. ജീവിതത്തെ വെറുക്കുന്ന മധ്യവയസ്കനായാണത്രേ മിക്കിമൗസിനെ കണ്ടപ്പോള്‍ സുന്ദരിയ്ക്ക് അനുഭവപ്പെട്ടത്.

പല തരത്തിലുളള മയക്കുമരുന്നുകളും താന്‍ ഉപയോഗിച്ചിരുന്നതായും ആഞ്ചലീന പറഞ്ഞു. കോക്ക്‌, ഹെറോയിന്‍, എക്‌സ്‌റ്റെസി തുടങ്ങിയവയൊക്കെ ഉപയോഗിച്ചിരുന്നുവെങ്കിലും ഇപ്പോള്‍ അതൊന്നും കഴിക്കാറില്ലെന്നാണ്‌ ഈ ഹോളിവുഡ്‌ സുന്ദരി പറയുന്നത്‌.

താന്‍ പരീക്ഷിച്ചതില്‍ ഏറ്റവും ഉപദ്രവകാരിയായത്‌ കാനാബിസ്‌ എന്ന മയക്കുമരുന്നാണെന്നും അത്‌ തലയ്‌ക്ക്‌ പിടിച്ചതോടെ താന്‍ നിര്‍ത്താതെ ചിരിക്കാന്‍ തുടങ്ങിയെന്നുമാണ് ആഞ്ചലീനയുടെ വെളിപ്പെടുത്തല്‍.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X