twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    12 വര്‍ഷമായി ഒന്നിച്ച് ജീവിക്കുന്നു! ഒടുവില്‍ വിവാഹിതരായി ഡ്വെയ്ന്‍ ജോണ്‍സനും കാമുകിയും!

    |

    ഹോളിവുഡില്‍ നിന്നും കിടിലനൊരു വിവാഹ വാര്‍ത്തയാണ് പുറത്ത് വന്നിരിക്കുന്നത്. ഹോളിവുഡ് നടനും റസ്ലിങ് താരവുമായ ഡ്വെയ്ന്‍ ജോണ്‍സനും കാമുകി ലോറെന്‍ ഹാഷിയാനെയുമാണ് വിവാഹിതരായത്. ഹവായിയില്‍ വെച്ച് നടന്ന സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം.

    വിവാഹശേഷമുള്ള ഇരുവരുടെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വഴി വൈറലാവുകയാണ്.47 കാരനായ ഡ്വെയ്ന്‍ ജോണ്‍സനും 34 കാരിയായ ലോറെന്‍ ഹാഷിയാനെയും 2007 മുതല്‍ ഒന്നിച്ച് താമസിച്ച് വരികയായിരുന്നു. ഈ ബന്ധത്തില്‍ രണ്ട് മക്കളാണ് താരദമ്പതികള്‍ക്കുള്ളത്.

    dwayne-johnson

    വിവാഹശേഷമുള്ള ചിത്രങ്ങളില്‍ മക്കളും ഇരുവര്‍ക്കുമുണ്ട്. ഒന്നിച്ച് ജീവിക്കാന്‍ തുടങ്ങിയിട്ട് പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് മേലെ ആയെങ്കിലും വിവാഹം കഴിക്കാന്‍ തീരുമാനിച്ച താരങ്ങള്‍ക്ക് ആശംസാ പ്രവാഹമാണ്.

    <strong>മമ്മൂട്ടി മോഹന്‍ലാല്‍ ആരാധകര്‍ക്ക് ചാകര! ക്യാരക്ടര്‍ പോസ്റ്ററുകള്‍ പുറത്ത് വിട്ട് താരരാജാക്കന്മാര്‍</strong>മമ്മൂട്ടി മോഹന്‍ലാല്‍ ആരാധകര്‍ക്ക് ചാകര! ക്യാരക്ടര്‍ പോസ്റ്ററുകള്‍ പുറത്ത് വിട്ട് താരരാജാക്കന്മാര്‍

    ഡാനി ഗ്രേസിയ ആയിരുന്നു ജോണ്‍സന്റെ ആദ്യ ഭാര്യ. 1997 ല്‍ വിവാഹിതരായ ഇരുവരും 2007 ല്‍ വേര്‍പിരിഞ്ഞിരുന്നു. ഈ ബന്ധത്തില്‍ ഒരു മകളുണ്ട്. അമേരിക്കന്‍ നടനും നിര്‍മാതാവുമായ ജോണ്‍സണ്‍ സെമി-റിട്ടേയ്ഡ് പ്രൊഫഷണല്‍ ഗുസ്തിക്കാരന്‍ കൂടിയാണ്. 'ദി റോക്ക്' എന്ന പേരിലാണ് താരം അറിയപ്പെടുന്നത്. ഗുസ്തിയിലൂടെയായിരുന്നു താരം സിനിമയിലേക്ക് എത്തിയത്.

    <strong>ഷൂട്ടിംഗിന് പോയ മഞ്ജു വാര്യരും സംഘവും കുടുങ്ങി! ഹിമാചലിലെ പ്രളയത്തിലാണ് സിനിമാസംഘം കുടുങ്ങിയത്</strong>ഷൂട്ടിംഗിന് പോയ മഞ്ജു വാര്യരും സംഘവും കുടുങ്ങി! ഹിമാചലിലെ പ്രളയത്തിലാണ് സിനിമാസംഘം കുടുങ്ങിയത്

    English summary
    Dwayne Johnson Marries Girl Friend Lauren Hashian
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X