»   »  ലോകത്ത് ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന താരങ്ങള്‍, ബോളിവുഡ് താരങ്ങളും

ലോകത്ത് ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന താരങ്ങള്‍, ബോളിവുഡ് താരങ്ങളും

Posted By: Dhyuthi
Subscribe to Filmibeat Malayalam

ലോകത്ത് ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന താരങ്ങളുടെ പട്ടിക ഫോര്‍ബ്‌സ് പ്രസിദ്ധീകരിച്ചത് ഈയിടെയാണ്. ഹോളിവുഡിലും ബോളിവുഡിലുമായി ആദ്യ പത്ത് സ്ഥാനങ്ങള്‍ കരസ്ഥമാക്കിയവരെയാണ് ഫോര്‍ബ്‌സ് പരസ്യപ്പെടുത്തിയിട്ടുള്ളത്. ബോളിവുഡിലെ താരരാജാക്കന്മാരില്‍ നാല് പേരാണ് ഫോര്‍ബ്സിന്റെ പട്ടികയില്‍ ഇടംപിടിച്ചത്. ഷാരൂഖ് ഖാന്‍, അക്ഷയ് കുമാര്‍, സല്‍മാന്‍ ഖാന്‍, അമിതാഭ് ബച്ചന്‍ എന്നിവരാണ് ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന 20 പേരിലാണ് ഉള്‍പ്പെട്ടിട്ടുള്ളത്.


ലോകത്ത് ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന നടിമാരുടെ പട്ടികയില്‍ ദീപിക പദുക്കോണ്‍ പത്താമതായി ഇടം പിടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബോളിവുഡില്‍ നിന്ന് നാല് താരങ്ങളും ഫോര്‍ബ്സിന്റെ പട്ടികയില്‍ ഇടംപിടിക്കുന്നത്. 20 മില്യണുമായി ജെന്നിഫര്‍ ലോറന്‍സാണ് ഒന്നാം സ്ഥാനത്തുള്ളത്.

ഡെയ്ന്‍ ഡഗ്ലസ് ജോണ്‍സണ്‍

അമേരിക്കന്‍ കനേഡിയന്‍ നടനായ ഡെയ്ന്‍ ജോണ്‍സണ്‍ ഡഗ്ലസ് പ്രൊഫഷണല്‍ ഗുസ്തി താരം കൂടിയാണ്. 65.4 മില്യണാണ് (ഏകദേശം ആറ് കോടി) ഡെയ്ന്‍ ജോണ്‍സന്റെ പ്രതിഫലം.

ജാക്കി ചാന്‍

ഹോങ്കോങ്ങിലെ ആയോധന കലയിലെ പോരാളിയായ ചാങ് കോങ് സാംഗ് ജാക്കി ചാന്‍ എന്ന ഔദ്യോഗിക നാമത്തിലാണ് അറിയപ്പെടുന്നത്. 61 മില്യണാണ് ജാക്കി ചാനെ രണ്ടാമതെത്തിച്ചത്.

മാറ്റ് ഡാമന്‍

അമേരിക്കന്‍ അഭിനേതാവായ മാറ്റ് ഡാമന്‍ 55 മില്യണുമായിട്ടാണ് മൂന്നാമതെത്തിയിട്ടുള്ളത്.

ടോം ക്രൂയിസ്

അമേരിക്കന്‍ നടനും നിര്‍മ്മാതാവുമായ ടോം ക്രൂയിസ് മൂന്ന് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. 19ാം വയസ്സില്‍ സിനിമാ രംഗത്തേക്ക് കടന്നുവന്ന ക്രൂയിസ് 53 മില്യണുമായാണ് നാലാം സ്ഥാനത്തെത്തിയിരിക്കുന്നത്.

ജോണി ഡെപ്പ്

അമേരിക്കന്‍ ഗായകനും നടനുമായ ജോണി ഡെപ്പ് മികച്ച നടനുള്ള ഗ്വില്‍ഡ് അവാര്‍ഡും ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡും നേടിയിട്ടുണ്ട്. അഞ്ചാം സ്ഥാനം കരസ്ഥമാക്കിയ ഡെപ്പിന്റെ സമ്പാദ്യം 48 മില്യണാണ്.

ബെന്‍ അഫ്‌ളെക്ക്

ബെഞ്ചമിന്‍ ഗെസ അഫ്‌ളെക്ക് ബോള്‍ട്ട് എന്ന ബെന്‍ അഫ്‌ളെക്ക് 43 മില്യണുമായാണ് ആറാം സ്ഥാനത്തെത്തിയിട്ടുള്ളത്. അമേരിക്കന്‍ സംവിധായകനും നിര്‍മ്മാതാവുമാണ്.

വിന്‍ ഡീസല്‍

വിന്‍ ഡീസല്‍ എന്നറിയപ്പെടുന്ന മാര്‍ക്ക് സിന്‍ക്ലെയര്‍ അമേരിക്കന്‍ സംവിധായകനും അഭിനേതാവുമാണ്. 35 മില്യണാണ് വിന്‍ ഡീസലിന്റെ വരുമാ

ഷാരൂഖ് ഖാന്‍

33 മില്യന്‍ പ്രതിഫലവുമായി( ഏകദേശം മൂന്ന് കോടി 3 ലക്ഷം) ബോളിവുഡ് താരമായ ഷാരൂഖ് ഖാനാണ് എട്ടാം സ്ഥാനത്തുള്ളത്. ഏറ്റവുമധികം സമ്പാദിക്കുന്നവരുടെ പട്ടികയില്‍ കഴിഞ്ഞ വര്‍ഷം ഷാരൂഖിന് ഇടം ലഭിച്ചിരുന്നില്ല. ദില്‍വാലേയിലെ റോളിന് ബോക്സ് ഓഫീസ് അടക്കി വാഴുന്ന താരമെന്നായിരുന്നു ഫോര്‍ബ്സ് ഷാരൂഖിന് നല്‍കിയ വിശേഷണം.

റോബര്‍ട്ട് ഡൗണി ജൂനിയര്‍

33 മില്യണുമായി ഷാരൂഖ് ഖാനൊപ്പം നില്‍ക്കുന്ന റോബര്‍ട്ട് ഡൗണിയാണ് ഒമ്പതാം സ്ഥാനത്തുള്ളത്. പ്രശസ്ത അമേരിക്കന്‍ നടനായ റോബര്‍ട്ട് ഡൗണി ജൂനിയര്‍ കമേഴ്‌സ്യല്‍ സിനിമയിലെ വിജയസൂത്രവാക്യമാണ്.

അക്ഷയ് കുമാര്‍

31 മില്യണുമായി (ഏകദേശം 3 കോടി പത്ത് ലക്ഷവം) അക്ഷയ് കുമാറാണ് പത്താം സ്ഥാനത്തുള്ളത്. 2016 മികച്ച വര്‍ഷമായിരുന്ന അക്ഷയ് കുമാറിന് മൂന്ന് ചിത്രങ്ങളാണ് ഉയര്‍ന്ന സമ്പാദ്യം സമ്മാനിച്ചത്. അക്ഷയ് കുമാര്‍ പ്രത്യക്ഷപ്പെട്ട പരസ്യങ്ങളും ഇതിന് സഹായിച്ചു.

സല്‍മാന്‍ ഖാന്‍

28.5 (ഏകദേശം മൂന്ന് കോടിയ്ക്കടുത്ത്) മില്യണുമായി സല്‍മാന്‍ ഖാന്‍ 14ാം സ്ഥാനം സ്വന്തമാക്കി. ബജിറംഗി ബായ്ജാനാണ് സല്‍മാനെ 14ാം സ്ഥാനത്തെത്തിച്ചത്. കഴിഞ്ഞ വര്‍ഷം 33.5 ( ഏകദേശം മൂന്ന് കോടി മുപ്പത് ലക്ഷം) മില്യണായിരുന്നു സല്‍മാന്റെ നേട്ടം.

അമിതാഭ് ബച്ചന്‍

കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കുറഞ്ഞ പ്രതിഫലമാണ് ബിഗ്ബിഗിയ്ക്ക് ഈ വര്‍ഷം ലഭിച്ചത്. 20 മില്യണാണ് (ഏകദേശം രണ്ട് കോടി) ബിഗ്ബിയുടെ ഈ വര്‍ഷത്തെ സമ്പാദ്യമെങ്കിലും ആദ്യ 18ല്‍ ബച്ചന്‍ ഇടംപിടിച്ചിട്ടുണ്ട്. അഞ്ച് ദശാബ്ദക്കാലമായി സിനിമാരംഗത്ത് ഇടമുറപ്പിച്ച ബച്ചന്‍ ഇതിനകം തന്നെ 150തോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

English summary
Dwayne Johnson named world's top earning actor as Hollywood. Jackie Chan, Johny Depp and Tom Cruise placed in first ten.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam