»   » ഇത്തവണ ഓസ്‌കാര്‍ ആര്‍ക്ക്? പ്രതീക്ഷയോടെ ഡികാപ്രിയോ

ഇത്തവണ ഓസ്‌കാര്‍ ആര്‍ക്ക്? പ്രതീക്ഷയോടെ ഡികാപ്രിയോ

Posted By:
Subscribe to Filmibeat Malayalam

ഒരുദിവസം മാത്രം ബാക്കി നില്‍ക്കെ ഹോളിവുഡ് താരങ്ങള്‍ പ്രതീക്ഷയുടെ മുള്‍മുനയിലാണ്. തിങ്കളാഴ്ചയാണ് 88ാംമത് ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുന്നത്. ഇത്തവണ ആരൊക്കെയായിരിക്കും ആ ഭാഗ്യത്തെ കൈയ്യിലെടുക്കുന്നത്. ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഇത്തവണ നടക്കുന്നത്. ഒന്നിനൊന്നു മികച്ച എട്ട് ചിത്രങ്ങളാണ് മത്സര രംഗത്തുള്ളത്.

ബ്രൂക്ലിന്‍, റൂം, ദി റെവറന്റ്, ദി ബിഗ് ഷോര്‍ട്ട്, സ്‌പോട്ട്‌ലൈറ്റ്, ബ്രിഡ്ജ് ഓഫ് സ്പീസ്, ദി മാര്‍ട്ടൈന്‍ ആന്റ് മാഡ് മാക്‌സ് എന്നീ ചിത്രങ്ങളാണ് മികച്ച ചിത്രത്തിലേക്ക് മത്സരിക്കുന്നത്. മികച്ച നടനുള്ള പുരസ്‌കാരം ഇത്തവണ ലിയോനാര്‍ഡോ ഡികാപ്രിയോ സ്വന്തമാക്കുമെന്നാണ് പറയുന്നത്. അലക്‌സാന്ദ്രോ ഇനാരിറ്റോ സംവിധാനം ചെയ്ത ദി റവറന്റിലെ പ്രകടനത്തിനാണ് ഡികാപ്രിയോയെ പരിഗണിക്കുന്നത്.

ഇത്തവണ ഓസ്‌കാര്‍ ആര്‍ക്ക്? പ്രതീക്ഷയോടെ ഡികാപ്രിയോ

മികച്ച നടനുള്ള നോമിനേഷന്‍ നേരത്തെ മൂന്ന് തവണ ലഭിച്ചിട്ടും ഒാസ്‌കാര്‍ കിട്ടാതെപോയ താരമാണ് ലിയോനാര്‍ഡോ ഡികാപ്രിയോ. ഇത്തവണയും ഡികാപ്രിയോ പ്രതീക്ഷയിലാണ്.

ഇത്തവണ ഓസ്‌കാര്‍ ആര്‍ക്ക്? പ്രതീക്ഷയോടെ ഡികാപ്രിയോ

പുരസ്‌കാരങ്ങള്‍ വാരി കൂട്ടിയ ദി റവറന്റ് തന്നെ ഇത്തവണ മികച്ച ചിത്രത്തിനുള്ള ഓസ്‌കാര്‍ സ്വന്തമാക്കുമെന്നാണ് പറയുന്നത്. ബ്രൂക്ലിന്‍, റൂം, ദി റെവറന്റ്, ദി ബിഗ് ഷോര്‍ട്ട്, സ്‌പോട്ട്‌ലൈറ്റ്, ബ്രിഡ്ജ് ഓഫ് സ്പീസ്, ദി മാര്‍ട്ടൈന്‍ ആന്റ് മാഡ് മാക്‌സ് എന്നീ ചിത്രങ്ങളാണ് മികച്ച ചിത്രത്തിലേക്ക് മത്സരിക്കുന്നത്.

ഇത്തവണ ഓസ്‌കാര്‍ ആര്‍ക്ക്? പ്രതീക്ഷയോടെ ഡികാപ്രിയോ

ജെന്നിഫര്‍ ലോറന്‍സ്, കാറ്റ് ബ്ലെന്‍ഷെറ്റ്, ബ്രി ലാര്‍സണ്‍, ഷാര്‍ലറ്റ് റാംപ്ലീന്‍, സോറീസി റോനന്‍ എന്നീ താരസുന്ദരികളാണ് മികച്ച നടിമാര്‍ക്കുള്ള പട്ടികയില്‍ ഇടംപിടിച്ചത്.

ഇത്തവണ ഓസ്‌കാര്‍ ആര്‍ക്ക്? പ്രതീക്ഷയോടെ ഡികാപ്രിയോ

ജോര്‍ജ് മില്ലര്‍, ആഡം മിക്കി, അലക്‌സാന്ദ്രോ ഇനാരിറ്റോ എന്നിവരാണ് മികച്ച സംവിധായകരുടെ പുരസ്‌കാരത്തിനായി മത്സരിക്കുന്നത്. ഇത്തവണ അലക്‌സാന്ദ്രോ ഇനാരിറ്റോ ഓസ്‌കാര്‍ സ്വന്തമാക്കുമെന്നും പറയുന്നു.

ഇത്തവണ ഓസ്‌കാര്‍ ആര്‍ക്ക്? പ്രതീക്ഷയോടെ ഡികാപ്രിയോ

മാധ്യമപ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തനവും ഏറെ വിമര്‍ശനം നേരിടുന്ന ഈ കാലത്ത് തീര്‍ച്ചയായും കണ്ടിരിക്കേണ്ട സിനിമയാണ് സ്‌പോട്‌ലൈറ്റ്. ദി റെവറന്റ് എന്ന ചിത്രത്തിനോടു കിടപിടിക്കുന്ന ചിത്രമാണ് സ്‌പോട്‌ലൈറ്റ്. ഓസ്‌കാര്‍ സ്‌പോട്‌ലൈറ്റ് സ്വന്തമാക്കുമോയെന്ന് കണ്ടറിയാം.

ഇന്ത്യയിലെ നമ്പര്‍ വണ്‍ മൂവി പോര്‍ട്ടല്‍

മലയാളം ഫില്‍മി ബീറ്റ് ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍

English summary
He really deserve?s? it': Even nominee Eddie Redmayne is 'certain' Leonardo DiCaprio will take Oscars win as he concedes that 'it's his year'

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam