twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മലയാള സിനിമയ്ക്ക് എക്കാലവും അഭിമാനിക്കാനുള്ള നേട്ടങ്ങളുമായി ഈലം ഹോളിവുഡിലേക്ക്!

    |

    അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയിലേക്ക് വരുമ്പോള്‍ ഒരു കൂട്ടം സിനിമ പ്രവര്‍ത്തകര്‍ ഹോളിവുഡിലേക്ക് ക്ഷണം കിട്ടി പോകുന്നു. ഈലം എന്ന ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ അത്തരമൊരു സന്തോഷത്തിലാണ്. ഫെബ്രുവരി 27 നു ഹോളിവുഡിലെ TCL ചൈനീസ് തിയേറ്ററില്‍ ഈലം പ്രദര്‍ശിപ്പിക്കും. ഗോള്‍ഡന്‍ സ്റ്റേറ്റ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിന്റെ ഒഫീഷ്യല്‍ സെലെക്ഷന്‍ ആയാണ് ഈലം ഹോളിവുഡില്‍ എത്തുന്നത്. ആദ്യമായാണ് ഹോളിവുഡിലെ ചരിത്ര പ്രസിദ്ധമായ ചൈനീസ് തിയേറ്ററില്‍ ഒരു മലയാള ചിത്രം കാണിക്കുന്നത്.

    എഴുത്തുകാരനായ വിനോദ് കൃഷ്ണയാണ് ഈലം തിരക്കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്നത്. പൂര്‍ണമായും ഒരു ബാറിലാണ് കഥ നടക്കുന്നത്. ഗ്രീന്‍ കളര്‍ സൈക്കോളജി ആണ് ഉപയോഗിച്ചിരിക്കുന്നത്. സര്‍റിയല്‍ ട്രീറ്റ്‌മെന്റ് ആണ് ഈലത്തിന്റേത്. മലയാള സിനിമയെ ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന ഇക്കാലത്ത് ഈലം അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ്. വിനോദ് കൃഷ്ണയുടെ തന്നെ ഈലം എന്ന പേരിലുള്ള ചെറുകഥയെ ആസ്പദമാക്കിയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഏറെ പ്രത്യേകതകള്‍ ഈ ചിത്രത്തിന്റെ പിറകിലുണ്ട്.

    eelam

    നേരെത്തെ പോര്‍ട്ടോ റിക്കോയിലെ ബായമോണ്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ഏറ്റവും മികച്ച പരീക്ഷണ ചിത്രത്തിനുള്ള ജൂറി അവാര്‍ഡും ഈലം നേടിയിരുന്നു. ഈഗോ പ്ലാനറ്റ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജയ മേനോന്‍, ഷിജി മാത്യു ചെറുകര എന്നിങ്ങനെ മൂന്ന് വനിതകള്‍ ചേര്‍ന്നാണ് നിര്‍മാണം. ബിജിബാലിന്റെ പശ്ചാത്തല സംഗീതമാണ് മറ്റൊരു ഹൈ ലൈറ്റ്. ഓരോ കഥാപാത്രത്തിനും ഓരോ സംഗീതോപകരണം ഉപയോഗിച്ചിരിക്കുന്നു. തമ്പി ആന്റണി , ലണ്ടനില്‍ നിന്ന് പ്രോസ്‌തെറ്റിക് മേക്കപ്പ് സ്‌പെഷ്യലൈസ് ചെയ്ത പ്രശസ്ത മേക്കപ്പ് ആര്ടിസ്‌റ് റോഷന്‍ എന്‍ ജി ,കവിത നായര്‍, ജോസ് കുട്ടി മഠത്തില്‍ വിനയന്‍ ജി .എസ് എന്നിവരാണ് ലീഡ് റോളില്‍.

    തരുണ്‍ ഭാസ്‌കരന്‍ ആണ് ക്യാമറ. ഗാന രചന അജീഷ് ദാസന്‍. പാടിയത് ഷഹബാസ് അമന്‍,സംഗീതം രമേശ് നാരായണ്‍.അസ്സോസിയേറ്റ് ഡയറക്ടര്‍ അനുഷ് മോഹന്‍. ഈലം ആദ്യ നാഗരികതയുടെ പേരാണ്. വളരെ യൂണിവേഴ്‌സല്‍ ആയിട്ടുള്ള പ്രമേയം ആണ് ഈലത്തിന്റേതു നിര്‍മാതാക്കളും അഭിനേതകളും സാങ്കേതിക പ്രവര്‍ത്തകരും ചേര്‍ന്നുള്ള ഒരു കൂട്ടായ്മ ആണ് ഈലം. മുമ്പ് റോമ് ഇന്‍ഡിപെന്‍ഡന്റ് ഫിലിം ഫെസ്റ്റിവലില്‍ ഒഫീഷ്യല്‍ എന്‍ട്രി ലഭിച്ചിരുന്നു.പ്രിസ്മ അവാര്‍ഡും നേടി. ജോസ് കുട്ടി ജോസ് ആണ് ഈലം ഫെസ്റ്റിവല്‍ ക്യുറേറ്റര്‍.

    Read more about: short film
    English summary
    Eelam Movie At Hollywood
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X