ഓസ്‌കാര്‍ അവാര്‍ഡ് ചടങ്ങിനിടെ അടിവസ്ത്രം കാട്ടിയ നടി നാണംകെട്ടു
ലോസ്ഏഞ്ചലസ്: അമിതമായ ഫാഷനുകളുള്ള വസ്ത്രം ധരിച്ച് അവാര്‍ഡ്ദാന ചടങ്ങുകളിലെത്തുന്ന നടിമാര്‍ പലപ്പോഴും അബദ്ധത്തില്‍ ചെന്നു ചാടുന്നത് വാര്‍ത്തയാകാറുണ്ട്. മിക്ക നടികളും നീളന്‍ ഗൗണുകളുള്ള വസ്ത്രം കൊണ്ടുള്ള പൊല്ലാപ്പുകളില്‍ അകപ്പെടുകയാണ് പതിവ്. 2015ലെ ഓസ്‌കാര്‍ അവാര്‍ഡ് ദാനചടങ്ങിലും ഒരു നടി നാണക്കേടില്‍ അകപ്പെട്ടു.
അവാര്‍ഡുകള്‍ വാരിക്കൂട്ടിയ 'ബേര്‍ഡ്മാന്‍' താരം എമ്മ സ്‌റ്റോണ്‍ ആണ് വാര്‍ത്തയിലെ നായിക. പുതുമയാര്‍ന്ന നീളന്‍ ഗൗണ്‍ ആണ് എമ്മ ചടങ്ങിന് ധരിച്ചിരുന്നത്. പുറഭാഗം മുഴുവന്‍ കാണുന്ന രീതിയിലായിരുന്നു ഗൗണ്‍. നേരത്തെ പലരും നീളന്‍ ഗൗണില്‍ ചവിട്ടി വീണതിനാല്‍ ഗൗണ്‍ അല്‍പം പൊക്കിപ്പിടിച്ചാണ് എമ്മ സ്റ്റേജിലേക്ക് നടന്നുകയറിയത്.

എന്നാല്‍, എമ്മ ഗൗണ്‍ പൊക്കിപ്പിടിച്ചത് വലിയ വിടവിലൂടെ അവരുടെ അടിവസ്ത്രം വ്യക്തമായി പുറത്തുകാണാവുന്ന രീതിയിലായിരുന്നു. അതായത് അവര്‍ അടിവസ്ത്രം കാട്ടിയായിരുന്നു വേദിയിലെത്തിയതെന്ന് അര്‍ത്ഥം. കാണാരുതാത്ത ഭാഗം കണ്ടതോടെ ക്യാമറക്കണ്ണുകള്‍ തുരുതുരെ മിന്നിയടഞ്ഞു.
അബദ്ധം മനസിലായതോടെ അവര്‍ വസ്ത്രം താഴ്ത്തിപ്പിടിക്കുകയും ചെയ്തു. ക്യാമറകള്‍ സംഭവം പകര്‍ത്തിയത് കണ്ടെങ്കിലും അതിലവര്‍ അസ്വാഭാവികയൊന്നും പ്രകടിപ്പിച്ചില്ല. ചമ്മല്‍ പുറത്തുകാട്ടാതെ പരിപാടിയില്‍ തുടര്‍ന്നു പങ്കെടുക്കുകയും ചെയ്തു. എമ്മയുടെ തുറന്നുകാണിക്കല്‍ ഇപ്പോള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്.


Click it and Unblock the Notifications











