എമ്മി 2021; പുരസ്കാരങ്ങൾ തൂത്തുവാരി ദി ക്രൗൺ

എഴുപത്തി മൂന്നാമത് എമ്മി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ലോസാഞ്ചലസിലാണ് പുരസ്കാര വിതരണ ചടങ്ങ് നടന്നത്. കഴിഞ്ഞ വർഷം കൊവിഡ് പ്രതിസന്ധി മൂലം പുരസ്കാര വിതരണം വെർച്വലായിട്ടാണ് സംഘടിപ്പിച്ചിരുന്നത്. ഞായറാഴ്ച വൈകിട്ടോടെയാണ് ചടങ്ങ് നടന്നത്. ഏറ്റവും കൂടുതൽ നോമിനേഷനുകൾ നേടിയ നെറ്റ്ഫ്ലിക്സ് സീരിസ് ക്രൗൺ പുരസ്കാരങ്ങൾ വാരിക്കൂട്ടി.

Recommended Video

Emmys 2021 : From Ted Lasso to The Crown, see who won awards | FilmiBeat Malayalam

Emmys 2021, Emmys 2021 Winners, Emmys 2021 Winners list, the crown, ott, എമ്മി പുരസ്കാരങ്ങൾ, എമ്മി അവാർഡ്സ്, ദി ക്രൗൺ, എമ്മി 2021

മികച്ച ഡ്രാമ സീരിസ്, മികച്ച രചന, സംവിധാനം തുടങ്ങി നിരവധി പുരസ്‌കാരങ്ങളാണ് ക്രൗണ്‍ നേടിയത്. മികച്ച നടിക്കുള്ള പുരസ്‌കാരം ക്രൗണില്‍ എലിസബത്ത് രാജ്ഞിയെ അവതരിപ്പിച്ച ഒലിവിയ കോള്‍മാൻ സ്വന്തമാക്കി. ഡ്രാമ വിഭാഗത്തില്‍ മികച്ച സഹതാരത്തിനുളള നടിക്കും നടനുമുള്ള പുരസ്‌കാരങ്ങളും ക്രൗണ്‍ സ്വന്തമാക്കി.

Also read: താരനിബിഢമായി സൈമ അവാർഡ്സ്; മികച്ച നടൻ മോഹൻലാൽ, നടി മഞ്ജുവാര്യർ

ഫിലിപ്പ് രാജകുമാരനെ അവതരിപ്പിച്ച തോബിയാസ് മെന്‍സീസാണ് മികച്ച സഹനടൻ, ഗില്ലിയന്‍ ആന്‍ഡേഴ്‌സണ്‍ ആണ് മികച്ച സഹനടി. ഡ്രാമ വിഭാഗത്തിലെ മികച്ച സംവിധാനത്തിനുളള പുരസ്‌കാരം ക്രൗണിന്റെ സംവിധായകൻ ജെസിക്ക ഹോബ്‌സിനാണ് നേടിയത്. മികച്ച രചനയ്ക്കുളള പുരസ്‌കാരം പീറ്റര്‍ മോര്‍ഗനും നേടി.

പുരസ്‌കാര ജേതാക്കള്‍ :

മികച്ച ഡ്രാമ സീരിസ് - ദി ക്രൗണ്‍

മികച്ച കോമഡി സീരിസ് - ടെസ് ലാസ്സോ

മികച്ച വൈവിധ്യമാര്‍ന്ന ടോക്ക് ഷോ - ലാസ്റ്റഅ വീക്ക് ടുനൈറ്റ് വിത്ത് ജോണ്‍ ഒലിവര്‍

മികച്ച ലിമിറ്റഡ് സീരിസ് ദ ക്വീന്‍സ് ഗാംബിറ്റ്

മികച്ച അഭിനേതാവ് -കോമഡി - ജേസണ്‍ സുഡെയ്കിസ് ( ടെഡ് ലാസോ)

മികച്ച അഭിനേതാവ് - ഡ്രാമ- ജോഷ് ഒ കോന്നര്‍

മികച്ച അഭിനേതാവ്- ലിമിറ്റഡ് സീരിസ്/ സിനിമ- ഇവാന്‍ മക്ഗ്രിഗര്‍(ഹാള്‍സ്റ്റണ്‍)

മികച്ച അഭിനേത്രി -കോമഡി - ജീന്‍ സ്മാര്‍ട്ട്(ഹാക്ക്‌സ്)

മികച്ച അഭിനേത്രി - ഡ്രാമ- ഒലിവിയ കോള്‍മാന്‍(ദി ക്രൗണ്‍)

മികച്ച അഭിനേത്രി- ലിമിറ്റഡ് സീരീസ്/ സിനിമ-- കേറ്റ് വിന്‍സ്ലെറ്റ് (മെയര്‍ ഓഫ് ഈസ്റ്റൗണ്‍

മികച്ച സപ്പോര്‍ട്ടിങ് അഭിനേതാവ് ഡ്രാമ- തോബിയാസ് മെന്‍സീസ്(ദി ക്രൗണ്‍)

മികച്ച സപ്പോര്‍ട്ടിങ് അഭിനേത്രി ഡ്രാമ- ഗില്ലിയന്‍ ആന്‍ഡേഴ്‌സണ്‍(ദി ക്രൗണ്‍)

മികച്ച ഡയറക്ടര്‍ ഡ്രാമ- ജെസ്സീക്ക ഹോബ്‌സ് (ദി ക്രൗണ്‍)

മികച്ച ഡയറക്ടര്‍ കോമഡി- ലൂസിയ അനീലോ(ഹാക്ക്‌സ്)

മികച്ച ഡയറക്ടര്‍ ലിമിറ്റഡ് സീരീസ്/ സിനിമ - സ്‌കോട്ട് ഫ്രാങ്ക് (ദി ക്യൂന്‍സ് ഗാംബിറ്റ്)

മികച്ച രചന ഡ്രാമ- പീറ്റര്‍ മോര്‍ഗന്‍(ദി ക്രൗണ്‍)

മികച്ച രചന കോമഡി - ലൂസിയ അനിലോ, പോള്‍ ഡബ്ല്യു ഡൗണ്‍സ്, ജെന്‍ സ്റ്റാറ്റ്‌സ്‌കൈ( ഹാക്ക്‌സ്)

Emmys 2021, Emmys 2021 Winners, Emmys 2021 Winners list, the crown, ott, എമ്മി പുരസ്കാരങ്ങൾ, എമ്മി അവാർഡ്സ്, ദി ക്രൗൺ, എമ്മി 2021

2008 മുതൽ ലോസ് ഏഞ്ചൽസിലെ മൈക്രോസോഫ്റ്റ് തിയേറ്റർ എമ്മി അവാർഡിന്റെ സ്ഥിരം വേദിയാണ്. ആദ്യമായാണ് ‌പുരസ്കാര വേദി മാറിയത് എന്നതും ഇത്തവണത്തെ ചടങ്ങിന്റെ പ്രത്യേകതയായിരുന്നു. എൽ.എ ലൈവായിരുന്നു ഇത്തവണത്തെ പുരസ്കാര ചടങ്ങിന്റെ വേദി. സെഡ്രിക്ക് ദി എന്റര്‍ടെയ്‌നര്‍ ആയിരുന്നു അവതാരകനായി എത്തിയത്.

Emmys 2021, Emmys 2021 Winners, Emmys 2021 Winners list, the crown, ott, എമ്മി പുരസ്കാരങ്ങൾ, എമ്മി അവാർഡ്സ്, ദി ക്രൗൺ, എമ്മി 2021

ബെസ്റ്റ് ഡ്രാമ സീരിസ് വിഭാഗത്തില്‍ ദി ബോയ്‌സ്, ബ്രിഡ്ജര്‍ടണ്‍, ദി ഹാന്‍ഡ്‌മെയ്ഡ്‌സ് ടെയില്‍, ലവ്ക്രാഫ്റ്റ് കണ്‍ട്രി, ദി മാന്‍ഡലൂരിയന്‍, പോസ്, ദിസ് ഈസ് അസ് എന്നീ സീരിസുകളാണ് നോമിനേഷന്‍ ദി ക്രൗണിനൊപ്പം ഉണ്ടായിരുന്നത്. ഉസോ അഡുബ, എമ കോറിന്‍ , എലിസബത്ത് മോസ്, എംജെ റോഡ്രിഗസ്, ജെര്‍നി സ്‌മോലെറ്റ് എന്നിവരാണ് ഒലിവിയ കോൾമാനൊപ്പം മികച്ച നടിക്കുള്ള പുരസ്കാരത്തിനായി മത്സരിച്ചത്.

Also read: സൈമ അവാർഡ്സിൽ താരമായി നില, കൊഞ്ചിച്ച് തെന്നിന്ത്യൻ താരസുന്ദരികൾ

More from Filmibeat

Read more about: hollywood films ott
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X