»   » എന്ന് നിന്റെ മൊയ്തീന്‍ ജെയിംസ് കാമറൂണ്‍ സംവിധാനം ചെയ്താല്‍ ഇങ്ങനെയിരിക്കും,കണ്ടു നോക്കൂ

എന്ന് നിന്റെ മൊയ്തീന്‍ ജെയിംസ് കാമറൂണ്‍ സംവിധാനം ചെയ്താല്‍ ഇങ്ങനെയിരിക്കും,കണ്ടു നോക്കൂ

Posted By:
Subscribe to Filmibeat Malayalam

തിയറ്ററില്‍ നിറഞ്ഞ കൈയ്യടിയോടെ മുന്നേറ്റം തുടങ്ങുന്ന എന്ന് നിന്റെ മൊയ്തീനെക്കുറിച്ച് എല്ലാവര്‍ക്കും വാ തോരാതെ പറയാനുണ്ട്. ഇപ്പോഴത്തെ ചര്‍ച്ചാവിഷയവും കാഞ്ചനയും മൊയ്തീനുമാണ്. ഈ സിനിമ തമിഴിലേക്കും റീമേക്ക് ചെയ്യാന്‍ ഇരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. എന്നാല്‍, എന്ന് നിന്റെ മൊയ്തീന്‍ ഹോളിവുഡില്‍ ഒരുക്കിയാല്‍ എങ്ങനെയിരിക്കും.

അതും ഹോളിവുഡ് സംവിധായകന്‍ ജെയിംസ് കാമറൂണിന്റെ സംവിധാനത്തില്‍. എന്ന് നിന്റെ മൊയ്തീന് പിന്നാലെ നടക്കുന്ന ട്രോളര്‍മാരാണ് ഇങ്ങനെയൊരു ആശയം വെച്ചിരിക്കുന്നത്. എന്ന് നിന്റെ മൊയ്തീന്റെ രംഗങ്ങള്‍ ജെയിംസ് കാമറൂണിന്റെ അവതാര്‍ എന്ന ചിത്രവുമായി റീമിക്‌സ് ചെയ്താണ് ഇപ്പോള്‍ വീഡിയോ രംഗത്തെത്തിയിരിക്കുന്നത്.

avatar

വീഡിയോ കാണാന്‍ രസകരമാണെങ്കിലും കാഞ്ചനയും മൊയ്തീനും ഇതെങ്ങനെ സഹിക്കും. ബോളീവിയ റീമിക്‌സ് ചാനലാണ് ട്രെയിലര്‍ പുറത്തിറക്കിയിരിക്കുന്നത്. അന്‍ഷിഫ് അലി എന്ന എഡിറ്ററാണ് അവതാര്‍ മോഡലില്‍ എന്ന് നിന്റെ മൊയ്തീനെ അവതരിപ്പിച്ചിരിക്കുന്നത്.

English summary
Malayalam film ennu ninte moideen avatar remix video
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam