ശരീരത്തില്‍ ചാട്ടവയറ് കൊണ്ട് അടിച്ച പാടുകള്‍! കാമുകന്റെ പിറന്നാള്‍ സമ്മാനം ഇതാണെന്ന് പ്രമുഖ നടി!!
ഏറെ കാലമായി സിനിമാ ലോകത്ത് നടിമാര്‍ നേരിടുന്ന പീഡനങ്ങള്‍ മീ ടൂ പോലെയുള്ള ക്യാംപെയിനുകളിലൂടെ പുറത്ത് വന്ന് കൊണ്ടിരിക്കുകയാണ്. അതിനിടെ ഒരു നടി തന്നെ തനിക്ക് നേരിടേണ്ടി വന്ന പീഡനം സോഷ്യല്‍ മീഡിയ പേജിലൂടെ തുറന്ന് പറഞ്ഞിരിക്കുകയാണ്. ബ്രിട്ടീഷ് നടി എസ്‌മേ ബിയാങ്കോ ആണ് തന്റെ ബോയ് ഫ്രണ്ടിന്റെ ക്രൂര പീഡനം വെളിപ്പെടുത്തിയിരിക്കുന്നത്. ലോക പ്രശസ്ത സീരിയല്‍ ഗെയിം ഓഫ് ത്രോണ്‍സിന്റെ ആദ്യ മൂന്ന് സീസണുകളില്‍ റോസ് എന്ന വേഷം ചെയ്ത നടിയാണ് എസ്‌മെ ബിയാങ്കോ.

വര്‍ഷങ്ങളായി എന്നെ വേട്ടായാടുന്ന പേടി സ്വപ്‌നങ്ങലെയും മാനസീക വ്യതിയാനങ്ങളെയും സാക്ഷിയാക്കി ഞാന്‍ പറയുന്നു. ഞാനും ഗാര്‍ഹിക പീഡനത്തിന് ഇരയാണ്. അയാം നോട്ട് ഓക്കെ എന്ന ടാഗിനൊപ്പം ചാട്ടവാറിനാല്‍ പുറം പൊളിഞ്ഞ് കീറിയ പടവും നടി ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുപവെച്ചിരുന്നു. ഒരുപാട് വര്‍ഷം മുന്‍പുള്ള ഒരു പിറന്നാള്‍ ചിത്രമാണിത്. ഉറങ്ങാന്‍ പോലും അനുവദിക്കാതെ ഒരു മുറിയില്‍ ഞാന്‍ ബന്ധനസ്ഥയാക്കപ്പെടുന്നതിന് മുന്‍പെയുടുത്ത ചിത്രം. വളരെ കുറിച്ച് ഭക്ഷണം കൊണ്ട് മാത്രമാണ് ജീവന്‍ നിലനിര്‍ത്തിയത്. ശാരീരികവും മാനസികവുമായി ഞാന്‍ അത്രയധികം ആക്രമിക്കപ്പെട്ടു. ഒന്ന് ഉറങ്ങാന്‍ പോലും അനുവാദം ഉണ്ടായിരുന്നില്ല.
ഈ ചിത്രം അവന്റെ പിറന്നാള്‍ സമ്മാനമായിരുന്നു. അന്ന് അത്താഴത്തിന് പോവുന്നതിന് മുന്‍പ് അവന്‍ എന്നെ നിര്‍ത്താതെ ശകാരിച്ചു കൊണ്ടിരുന്നു. അവന് പുറത്ത് പോകാന്‍ ഇഷ്ടമല്ല അതിന്റെ പേരിലായിരുന്നു ശകാരം. എനിക്ക് അന്നും ഇന്നും അത് ശരിയായി തോന്നുന്നില്ല. ഈ ചിത്രത്തിലെ ചിരിയും പൊള്ളത്തരവും കണ്ണിലെ ഭയവും എനിക്ക് മാത്രമേ തിരിച്ചറിയാനാകു. അയാളുടെ മോശപ്പെട്ട സ്വഭാവം വര്‍ഷങ്ങളോളം ഞാന്‍ സഹിച്ചു.


Click it and Unblock the Notifications