അവഞ്ചേഴ്‌സ് താരം തോക്കുചൂണ്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി! നടനെതിരെ പരാതിയുമായി മുന്‍ഭാര്യ
അവഞ്ചേഴ്‌സ് സീരീസിലൂടെ ശ്രദ്ധേയനായ നടന്‍ ജെറെമി റെന്നെറിനെതിരെ ഗുരുത ആരോപണങ്ങളുമായി മുന്‍ ഭാര്യ. മുന്‍പ് ജെറെമി തന്നെ കൊലപ്പെടുത്താനായി ശ്രമിച്ചിരുന്നുവെന്ന് ഇവര്‍ പറയുന്നു. മയക്കുമരുന്ന് അമിതമായി ഉപയോഗിച്ച് ജെറെമി റെന്നര്‍ തന്നോട് മോശമായി പെരുമാറിയെന്നും മുന്‍ ഭാര്യ സണ്ണി പചെകോ വെളിപ്പെടുത്തി. ജെറെമി തോക്കുചൂണ്ടി തന്നെ കൊല്ലുമെന്ന് പറഞ്ഞെന്നാണ് ഇവര്‍ പരാതിപ്പെട്ടിരിക്കുന്നത്. റെന്നിയുടെ തോക്കില്‍ നിന്നും വെടിയുതിര്‍ന്നിരുന്നു. ആ സമയത്ത് മകള്‍ കിടപ്പു മുറിയില്‍ ഉറങ്ങുകയായിരുന്നുവെന്നും മുന്‍ഭാര്യ വെളിപ്പെടുത്തി.

അതേസമയം സണ്ണിയുടെ ആരോപണങ്ങള്‍ നിഷേധിച്ച് ജെറെമി റെന്നര്‍ രംഗത്തെത്തിയിരുന്നു. പചെകോയ്ക്ക് മാനസിക രോഗമാണെന്നാണ് നടന്‍ പറയുന്നത്. തന്റ പണം കൈക്കലാക്കാനാണ് ഇവര്‍ ശ്രമിക്കുന്നതെന്നും ജെറെമി റെന്നര്‍ തുറന്നുപറഞ്ഞു. 2014ലായിരുന്നു ജെറെമി റെന്നെറും കനേഡിയന്‍ മോഡലായ പചെകോയും വിവാഹ മോചനം നേടിയത്. ഇരുവര്‍ക്കും ഒരു മകളുണ്ട്.
അവഞ്ചേഴ്‌സ് സീരിസില്‍ ക്ലിന്റ് ബാര്‍ട്ടണ്‍ എന്ന കഥാപാത്രമായിട്ടാണ് നടന്‍ എത്തിയിരുന്നത്. മിഷന്‍ ഇംപോസിബിള്‍- ഗോസ്റ്റ് പ്രൊട്ടോക്കോള്‍, ദ ബേര്‍ണി ലെഗസി, അറൈവല്‍. അമേരിക്കന്‍ ഹസ്റ്റല്‍ തുടങ്ങിയവയാണ് ജെറെമി റെന്നെറിന്റെതായി ശ്രദ്ധിക്കപ്പെട്ട മറ്റു ചിത്രങ്ങള്‍.


Click it and Unblock the Notifications











