തീരനഷ്ടം, ഇതിഹാസ നടൻ മാക്സ് വോൺ സൈഡോ വിടപറഞ്ഞു, അന്ത്യം വസതിയിൽ
ചലച്ചിത്ര ഇതിഹാസം നടൻ മാകസ് വോൺ സൈഡോ അന്തരിച്ചു. 90 വയസ്സായിരുന്നു. ഞായറാഴ്ച ഫ്രാൻസിലെ പ്രൊവനൻസിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. മാക്സ് വോണിന്റെ പത്നിയും പ്രശസ്ത ഫ്രഞ്ച് ഡോക്യുമെന്ററി ഫിലിം നിർമാതാവുമായ കാതറീനാണ് മരണവാർത്ത പുറത്തു വിട്ടത്. ലോക സിനിമയ്ക്ക തന്നെ തീരനഷ്ടമാണ് മാക്സിന്റെ വിയോഗം.

18 വർഷം നീണ്ടുനിന്ന അഭിനയ ജീവിതത്തിൽ ഒരുപിടി മികച്ച കഥാപാത്രങ്ങളെയായിരുന്നു മാക്സ് അവതരിപ്പിച്ചത്. നിരവധി ഇതിഹാസതുല്യരായ സംവിധായകർക്കൊപ്പം അവിസ്മരണീയമായ കഥാപാത്രങ്ങളെ മാക്സ് അവതരിപ്പിച്ചു. 1949 ൽ പുറത്തു വന്ന ദാറ്റ് വൺലി എ മദർ എന്ന ചിത്രത്തിലൂടെയാണ് മാക്സ് വെള്ളിത്തിരയിൽ എത്തിയത്. 2018 പുറത്തുവന്ന കൂർസ്കാണ് അവസാന ചിത്രം. സിനിമയിൽ മാത്രമല്ല ടെലിവിഷൻ രംഗത്തും പ്രിയനായകൻ സജീവമായിരുന്നു. നിരവധി വെബ്സീരീസിലും അഭിനയിച്ചിട്ടുണ്ട്.
വോണിന്റെ കരിയർ തന്നെ മാറ്റിമറിച്ച ചിത്രമായിരുന്നു 1956 ൽ പുറത്തു വന്ന ദി ഗ്രേറ്റസ്ററ് സ്റ്റോറി എവർ ടോൾഡ് . ചിത്രത്തിൽ യേശുക്രിസ്തുവായിട്ടായിരുന്നു വോൺ എത്തിയത്. സിനിമയും വോണിന്റെ കഥാപാത്രവും അന്തർദേശിയ തലത്തിൽ തന്നെ ചർച്ചയായിരുന്നു. ഒറ്റ ചിത്രത്തിലൂടെ ലോകസനിമയിൽ ഇടം പിടിക്കാൻ കഴിഞ്ഞു. ബർഗ്മാൻ ചിത്രങ്ങളിലൂടെ അന്തർദ്ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ടിരുന്നുവെങ്കിലും യേശുക്രിസ്തുവായുള്ള അഭിനയമാണ് അദ്ദേഹത്തെ കൂടുതൽ ജനകീയനാക്കിയത്. 1989ലും 2012 ലും മികച്ച നടനുള്ള അക്കാദമി അവാർഡ് ലഭിച്ചിരുന്നു. രണ്ട് പ്രാവശ്യം ഗോൾഡൻ ഗ്ലോബ് അവാർഡും പ്രൈംടൈം ആർമി അവാർഡും ലഭിച്ചിരുന്നു.
അധ്യാപക ദമ്പതിമാരുടെ മകനായി 1929 ഏപ്രിൽ 10 ന് സ്വീഡനിലെ ലുൻഡിൽ ജനിച്ചു. സ്വീഡിഷ്, ഫ്രഞ്ച്, ഡാനിഷ്, ഇംഗ്ലീഷ്, ഇറ്റാലിയൻ, എന്നീ ഭാഷകളിൽ നൈപുണ്യം നേടിയിട്ടുണ്ട്.


Click it and Unblock the Notifications