ഗായകന്‍ കെന്നി റോജേഴ്സ് അന്തരിച്ചു! വിടവാങ്ങിയത് ആരാധകരുടെ പ്രിയപ്പെട്ട സംഗീതഞ്ജന്‍!
ഗായകനും എഴുത്തുകാരനും നടനുമായ കെന്നി റോജേഴ്സ് അന്തരിച്ചു. അമേരിക്കന്‍ സംഗീതഞ്ജനായ കെന്നിക്ക് 81 വയസ്സായിരുന്നു. കുടുംബാംഗങ്ങളാണ് മരണവാര്‍ത്ത പുറത്തുവിട്ടത്. കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ശവസംസ്‌കാര ചടങ്ങുകള്‍ സ്വകാര്യമായി നടത്താനാണ് തീരുമാനിച്ചിട്ടുള്ളതെന്ന് ബന്ധുക്കള്‍ അറിയിച്ചിട്ടുണ്ട്.
ദി ഗാംബ്ലര്‍, ലേഡി, ഐലന്‍ഡ്‌സ് ഇന്‍ സ്ട്രീം, ഷീ ബിലീവ്‌സ് ഇന്‍ മീ, ത്രൂ ദ ഇയേഴ്‌സ് തുടങ്ങിയ ഗാനങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടവയാണ്. 6 പതിറ്റാണ്ട് നീണ്ട കലാജീവിതമാണ് ഇപ്പോള്‍ അവസാനിച്ചത്. എണ്‍പതുകളില്‍ തിളങ്ങി നിന്ന ഗായകന്‍ കൂടിയാണ് അദ്ദേഹം. നിരവധി പുരസ്കാരങ്ങളും ഇതിനകം തന്നെ അദ്ദേഹം നേടിയിട്ടുണ്ട്. മൂന്ന് തവണ കെന്നി റോജേഴ്സിന് ഗ്രാമി പുരസ്കാരം ലഭിച്ചിട്ടുണ്ട്.

2015ല്‍ വിടപറയല്‍ സംഗീത പര്യടനം തുടങ്ങിയിരുന്നുവെങ്കിലും 3 വര്‍ഷത്തിന് ശേഷം പാതിവഴിയില്‍ അവസാനിപ്പിക്കുകയായിരുന്നു. ആരോഗ്യപരമായ കാരണങ്ങളെത്തുടര്‍ന്നാണ് അദ്ദേഹം പര്യടനം ഉപേക്ഷിച്ചത്.


Click it and Unblock the Notifications