ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ്- ഹോബ്സ് ആന്‍ഡ് ഷോ ട്രെയിലര്‍ പുറത്ത്! വെെറലായി വീഡിയോ! കാണൂ
ഫാസ്റ്റ് ആന്‍ഡ് ഫ്യൂരീയസ് സീരിസിലെ പുതിയ ചിത്രമായ ഹോബ്‌സ് ആന്‍ഡ് ഷാവ് റിലീസിങ്ങിനൊരുങ്ങുകയാണ്. ഹോളിവുഡ് സിനിമാ പ്രേമികള്‍ ഒന്നടങ്കം ആകാംക്ഷകളോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയിരുന്നു. സിനിമയുടെതായി കിടിലന്‍ ഒരു ട്രെയിലറായിരുന്നു അണിയറക്കാര്‍ പുറത്തുവിട്ടിരുന്നത്.
ത്രില്ലടിപ്പിക്കുന്ന രംഗങ്ങളും ആക്ഷന്‍ സീക്വന്‍സുകളും കാര്‍ ചേയ്‌സുമെല്ലാമുളള ഒരു ചിത്രം തന്നെയായിരിക്കും ഇത്തവണയും വരികയെന്നാണ് ട്രെയിലറില്‍ നിന്നും ലഭിക്കുന്ന സൂചന. ഇതുവരെ രണ്ട് ലക്ഷത്തിലധികം പേരാണ് സിനിമയുടെ ട്രെയിലര്‍ യൂടുബില്‍ കണ്ടുകഴിഞ്ഞിരിക്കുന്നത്. ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ രണ്ടാമത്തെ ട്രെയിലര്‍ വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്.

ഡെഡ്പൂള്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഡേവിഡ് ലെയ്ഷാണ് ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസിലെ പുതിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഡ്വെയ്ന്‍ ജോണ്‍സണും ജാസണ്‍ സ്റ്റാതവുമാണ് സിനിമയില്‍ മുഖ്യ വേഷങ്ങളിലെത്തുന്നത്. ആഗസ്റ്റ് രണ്ടിനാണ് ഹോബ്‌സ് ആന്‍ഡ് ഷാവ് ലോകമെമ്പാടുമുളള തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.


Click it and Unblock the Notifications