ഫാസ്റ്റ് ആന്റ് ഫ്യൂരിയസ് എട്ട് ഫസ്റ്റ് ഡേ ബോക്‌സോഫീസ് കളക്ഷന്‍ പുറത്ത് വിട്ടു!!
വിന്‍ ഡീസലിന്റെ ഹോളിവുഡ് ആക്ഷന്‍ ചിത്രം ഫാസ്റ്റ് ആന്റ് ഫ്യൂരിയസ് എട്ടിന്റെ ആദ്യ ദിവസത്തെ കളക്ഷന്‍ പുറത്ത് വിട്ടു. ഏപ്രില്‍ 14 വെള്ളിയാഴ്ച പുറത്തിറങ്ങിയ ചിത്രത്തിന് ഏറ്റവും മികച്ച പ്രതികരണമാണ് ലഭിച്ചത്
വിന്‍ ഡീസലിന്റെ ഹോളിവുഡ് ആക്ഷന്‍ ചിത്രം ഫാസ്റ്റ് ആന്റ് ഫ്യൂരിയസ് എട്ടിന്റെ ആദ്യ ദിവസത്തെ കളക്ഷന്‍ പുറത്ത് വിട്ടു. ഏപ്രില്‍ 14 വെള്ളിയാഴ്ച പുറത്തിറങ്ങിയ ചിത്രത്തിന് ഏറ്റവും മികച്ച പ്രതികരണമാണ് ലഭിച്ചത്.
റിലീസ് ചെയ്ത ആദ്യ ദിവസം 11 കോടി നേടിയതായി ബോക്‌സോഫീസ്ഇന്ത്യ. കോം റിപ്പോര്‍ട്ട് ചെയ്യുന്നു. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ എട്ടു ഭാഗങ്ങള്‍ക്കും പ്രേക്ഷകര്‍ക്കിടയില്‍ മികച്ച സ്വീകരണമായിരുന്നു. ചിത്രത്തെ കുറിച്ച് തുടര്‍ന്ന് വായിക്കാം...

പ്രീ-റിലീസിലൂടെ
ബുധനാഴ്ചയും വ്യാഴാഴ്ചയും നടത്തിയ പ്രീ-റിലീസിലൂടെ 14.75 കോടി ബോക്‌സോഫീസില്‍ നേടി. ആദ്യ ദിവസത്തെ കളക്ഷനും പ്രീ റിലീസ് കളക്ഷനും ചേര്‍ത്ത് 26 കോടിക്ക് മുകളില്‍ ചിത്രം കളക്ട് ചെയ്തതായി പറയുന്നു.

സംവിധാനം
എഫ് ഗ്രേ ഗ്രേയാണ് ചിത്രം സംവിധാനം ചെയ്തത്.

കഥാപാത്രം
വിന്‍ ഡീസല്‍, ധ്യോന്‍ ജോണ്‍സണ്‍, ജാസോണ്‍ സ്തതം, കട്ട് റൂസെല്‍ എന്നിവരാണ് ചിത്രത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഏഴാം പതിപ്പിന്റെ ചിത്രീകരണത്തിനിടെ
ഏഴാം പതിപ്പിന്റെ ചിത്രീകരണത്തിനിടെയാണ് പോള്‍ വാക്കര്‍ അപകടത്തില്‍പ്പെട്ട് മരിച്ചത്. ഏഴാം പതിപ്പിന്റെ ചിത്രീകരണത്തിനിടെ തന്നെ ചിത്രത്തിന്റെ എട്ടാം പതിപ്പ് പുറത്തിറക്കുമെന്ന് പോള്‍ വാക്കര്‍ പ്രഖ്യാപിച്ചിരുന്നു.


Click it and Unblock the Notifications











