twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സിനിമാ പൈറസി; ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് 6 ലക്ഷം ഇന്ത്യക്കാര്‍ ഡൗണ്‍ലോഡ് ചെയ്തു

    By Anwar Sadath
    |

    മുംബൈ: ആഗോള സിനിമകളുടെ ഏറ്റവും വലിയ മാര്‍ക്കറ്റുകളിലൊന്നാണ് ഇന്ത്യ. കോടിക്കണക്കിന് പ്രേക്ഷകരുള്ളതുകൊണ്ടുതന്നെ അത്രയും കലക്ഷനും ഇന്ത്യയില്‍ നിന്നും സിനിമാ കമ്പനികള്‍ കടത്തുന്നു. എന്നാല്‍, വ്യാജ സിനിമകള്‍ ഡൗണ്‍ലോഡ് ചെയ്തു കാണുന്നതിലും ഇന്ത്യക്കാരാണെന്ന് മുമ്പന്‍മാരെന്ന് ഏറ്റവും പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നു.

    ഇന്ത്യയിലും ലോകത്തെ മറ്റു കേന്ദ്രങ്ങളിലും മികച്ച രീതിയില്‍ പ്രദര്‍ശനം തുടരുന്ന ഫാസ്റ്റ് ആന്റ് ഫ്യൂരിയസ് 7 ഏകദേശം ആറുലക്ഷത്തോളം ഇന്ത്യക്കാര്‍ ഡൗണ്‍ലോഡ് ചെയ്തു കണ്ടുവെന്നാണ് കണക്ക്. 25 ലക്ഷത്തിലധികം പേരാണ് ലോകത്തെമ്പാടുമായി സിനിമയുടെ വ്യാജ പതിപ്പിനുവേണ്ടി ഇന്റര്‍നെറ്റില്‍ കയറിയത്. ഇതില്‍ ആറുലക്ഷം പേരും ഇന്ത്യയില്‍ നിന്നുള്ളവര്‍ തന്നെ.

    fast-and-furious-7

    ഇന്ത്യയ്ക്കു പിന്നാലെ പാക്കിസ്ഥാനും (ഏകദേശം മൂന്നരലക്ഷം പേര്‍), ചൈനയും (ഏകദേശം 3 ലക്ഷം) സിനിമ ഡൗണ്‍ലോഡ് ചെയ്തു കഴിഞ്ഞു. പൈറസി ട്രാക്കിങ്ങ് കമ്പനിയായ എസ്‌കിപിയോയാണ് കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്. സിനിമ സൂപ്പര്‍ഹിറ്റാണെന്ന പ്രചാരവും സിനിമകാണാനുള്ള സൗകര്യക്കുറവുമാണ് ഇന്ത്യയില്‍ ഡൗണ്‍ലോഡ് വര്‍ദ്ധിക്കാനുണ്ടായ കാരണമെന്നാണ് വിലയിരുത്തല്‍.

    ലോക സിനിമകള്‍ ഡൗണ്‍ലോഡ് ചെയ്തു കാണുന്നവരിലും ഇന്ത്യക്കാര്‍ മുന്‍പന്തിയിലാണ്. ഇന്റര്‍നെറ്റ് നിരക്കുകളില്‍ വന്ന ഇളവും, കൂടിയ ഡൗണ്‍ലോഡ് സ്പീഡും ആളുകളെ ഇന്റര്‍നെറ്റ് സിനിമയിലേക്ക് ആകര്‍ഷിക്കുന്നുണ്ട്. പുറത്തിറങ്ങി ഒരു മാസത്തിനുള്ളില്‍ തന്നെ മികച്ച പ്രിന്റുകള്‍ ഓണ്‍ലൈനിലെത്തുന്നതിനാല്‍ പണം കൊടുത്തു സിനിമ കാണേണ്ട ആവശ്യമില്ലെന്നാണ് ഒരുവിഭാഗം പ്രേക്ഷകരുടെ പക്ഷം.

    English summary
    Fast & furious downloads: India tops piracy charts
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X