»   » ഇത് ഗ്രേ അല്ല ഫ്രീഡ്, ഫിഫ്റ്റി ഷെഡ്‌സ് ഓഫ് ഫ്രീഡ്! നല്ല ചൂടന്‍ ട്രയിലര്‍ കാണാം...

ഇത് ഗ്രേ അല്ല ഫ്രീഡ്, ഫിഫ്റ്റി ഷെഡ്‌സ് ഓഫ് ഫ്രീഡ്! നല്ല ചൂടന്‍ ട്രയിലര്‍ കാണാം...

Posted By:
Subscribe to Filmibeat Malayalam

ഫിഫ്റ്റി ഷെഡ്‌സ് ഓഫ് ഗ്രേയുടെ മൂന്നാം ഭാഗം റിലീസിനൊരുങ്ങുന്നു. സാം ടൈലര്‍ സംവിധാനം ചെയ്ത് 2015ല്‍ പുറത്തിറങ്ങിയ ഇറോട്ടിക് റൊമാന്റിക് ചിത്രമാണ് ഫിഫ്റ്റി ഷെഡ്‌സ് ഓഫ് ഗ്രേ ഈ പരമ്പരയിലെ അവസാന ഭാഗമാണ് ഫിഫ്റ്റി ഷെഡ്‌സ് ഓഫ് ഫ്രീഡ്. ലൈംഗീകത നിറഞ്ഞ നില്‍ക്കുന്ന ദൃശ്യങ്ങള്‍ കാരണം വിവാദത്തിലാകുകയും അതേ സമയം ബോക്‌സ് ഓഫീസില്‍ വന്‍ വിജയം നേടുകയും ചെയ്ത ചിത്രമാണ് ഫിഫ്റ്റി ഷെയ്ഡ്‌സ് ഓഫ് ഗ്രേ.

സോഷ്യല്‍ മീഡിയയില്‍ ആര്‍ക്കും കുരു പൊട്ടണ്ട, തള്ളല്ല രാമനുണ്ണി 50 ഉറപ്പിച്ചു! ദിലീപ് ജനപ്രിയൻ തന്നെ

മമ്മൂട്ടി ചിത്രത്തിന് ക്രിസ്തുമസ് വരെ കാത്തിരിക്കണം, റിലീസിനൊരുങ്ങിയ സ്ട്രീറ്റ് ലൈറ്റ്‌സിനെ തട്ടി!

Fifty Shades Freed

2018 ഫെബ്രുവരി ഒമ്പതിന് തിയറ്ററിലെത്തുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഡക്കോര്‍ട്ടാ ജോണ്‍സണും ജാമി ഡോര്‍മാനും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റെ ട്രെയിലര്‍ ചൂടന്‍ രംഗങ്ങളാല്‍ സമ്പന്നമാണ്. മൂന്‍ഭാഗങ്ങളേപ്പോലെ തന്നെ ലൈംഗീത നിറഞ്ഞ് നില്‍ക്കുന്നതായിരിക്കും മൂന്നാം ഭാഗവും എന്ന സൂചന നല്‍കുന്നതാണ് ട്രെയിലര്‍. ഈ വര്‍ഷം ഫെബ്രുവരി 10നായിരുന്നു രണ്ടാം ഭാഗമായ ഫിഫ്റ്റി ഷെയ്ഡ്‌സ് ഓഫ് ഡാര്‍ക്കര്‍ പുറത്തിറങ്ങിയത്.

ബ്രിട്ടീഷ് നോവലിസ്റ്റായ ഇഎല്‍ ജെയിംസിന്റെ പ്രശസ്ത നോവലാണ് ഫിഫ്റ്റി ഷെയ്ഡ്‌സ് ഓഫ് ഗ്രേ. അനസ്താലിയ സ്റ്റീല്‍ എന്ന കോളേജ് യുവതിയും ക്രിസ്റ്റിയന്‍ ഗ്രേ എന്ന യുവ വ്യവസായിയും തമ്മിലുള്ള പ്രണയമാണ് പ്രമേയമാക്കിയ നോവലായ ഫിഫ്റ്റി ഷെയ്ഡ്‌സ് ഓഫ് ഗ്രേ അതേ പേരില്‍ സിനിമയാക്കുകയായിരുന്നു.

English summary
‘Fifty Shades Freed' teases intense ‘climax' in new trailer.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam