സെക്‌സ് രംഗങ്ങള്‍ക്ക് തൃപ്തി പോര; വീണ്ടും ചിത്രീകരണം
ന്യൂയോര്‍ക്ക്: ഷൂട്ടിംഗ് എല്ലാം കഴിഞ്ഞ് പാക്കപ്പ് പറഞ്ഞ സിനിമയുടെ ചില സെക്‌സ് രംഗങ്ങള്‍ വീണ്ടും ചിത്രീകരിച്ചതായി റിപ്പോര്‍ട്ട്. സെക്‌സ് രംഗങ്ങള്‍ വേണ്ടുവോളമുള്ള 'ഫിഫ്റ്റി ഷേഡ്‌സ് ഓഫ് ഗ്രേ' എന്ന ഹോളിവുഡ് ചിത്രത്തിലെ രംഗങ്ങളാണ് വീണ്ടും ചിത്രീകരിച്ചത്. വികാര തീവ്രത വേണ്ടുവോളമില്ല എന്ന പറഞ്ഞാണ് സംവിധായകന്‍ സെക്‌സ് രംഗങ്ങള്‍ വീണ്ടും പകര്‍ത്തിയതെന്നാണ് റിപ്പോര്‍ട്ട്.
ഹോളിവുഡ് താരങ്ങളായ ജാമി ഡോര്‍നനും ഡെക്കോട്ട ജോണ്‍സണും ആണ് ചിത്രത്തില്‍ നായികാ നായകന്മാരാകുന്നത്. രണ്ടാമത് ചിത്രീകരിച്ച രംഗങ്ങളില്‍ ഇരുവരും ഒറിജിനലിനെ വെല്ലുന്ന രീതിയിലാണ് ഭാവപ്പകര്‍ച്ച നല്‍കിയിരിക്കുന്നതെന്നാണ് വിവരം. സാം ടെയ്‌ലര്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍.

വാന്‍ കൂവറിലെ ഒരു കാട്ടിലാണ് ഇരുവരും തമ്മിലുള്ള സെക്‌സ് രംഗങ്ങള്‍ സാം ടെയ്‌ലര്‍ വീണ്ടും ചിത്രീകരിച്ചത്. ഡെക്കോട്ട ജോണ്‍സണ്‍ ഇത്തരം രംഗങ്ങളില്‍ മികവു പുലര്‍ത്തിയില്ലെന്നായിരുന്നു സാം ടെയ്‌ലര്‍ പറഞ്ഞത്. ഏതായാലും രണ്ടാമത് പകര്‍ത്തിയ രംഗങ്ങള്‍ സംവിധായകന് പൂര്‍ണ സംതൃപ്തി നല്‍കിയതായാണ് വിവരം.
ഫിഫ്റ്റി ഷേഡ്‌സ് ഓഫ് ഗ്രേ എന്ന എല്‍ ജെയിംസിന്റെ നോവലാണ് അതേ പേരില്‍ സിനിമയാക്കിയിരിക്കുന്നത്. ഇറോട്ടിക് രംഗങ്ങളാല്‍ സമ്പന്നമായ നോവല്‍ വായനക്കാര്‍ക്കിടയില്‍ തരംഗമായിരുന്നു. ബിരുദധാരിയായ അനസ്താസ്യാ സറ്റീലും യുവ ബിസിനസ്‌കാരന്‍ ക്രിസ്റ്റിയന്‍ ഗ്രേയും തമ്മിലുള്ള ഗാഢ ബന്ധത്തിന്റെ കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഫിബ്രുവരി മദ്ധ്യത്തോടെ ചിത്രം റിലീസ് ചെയ്യും.


Click it and Unblock the Notifications











