പോണ്‍ താരം ജെസീക്ക ജെയിംസ് മരിച്ച നിലയില്‍! ആദ്യം കണ്ടത് സുഹൃത്ത്, ദുരൂഹത
പ്രശസ്ത പോൺ താരം ജെസീക്ക ജെയിംസ് വീട്ടിനുളളിൽ മരിച്ച നിലയിൽ കണ്ടെത്തി. 43 വയസ്സാണ്. ലോസ് എഞ്ചൽസിലെ സാൻ ഫെർണാണ്ടേ വാലിയിലെ അപ്പാർട്ട്മെന്റിലാണ് നടിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നടിയുടെ ഫ്ലാറ്റിൽ നിന്ന് നിരവധി മരുന്നുകളും മറ്റും കണ്ടെത്തിയിട്ടുണ്ട്.

നടിയുടെ ബിസിനസ് സുഹൃത്ത് ജെസീക്കയെ തേടി വന്നപ്പോഴാണ് വീട്ടിനുളളിൽ മരണപ്പെട്ട നിലയിൽ മൃതദേഹം കണ്ടെത്തിയത്. എന്നാൽ മുറിയിൽ മറ്റാരും അതിക്രമിച്ച് കയറിയതിന്റേയോ മൽപ്പിടിത്തം നടത്തിയതിന്റേയോ ലക്ഷണങ്ങൾ മുറിയ്ക്കുള്ളിൽ കാണുന്നില്ലെന്ന് പേലീസ് പറയുന്നു. കൂടാതെ നടിയുടെ മരണത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ സംഭവത്തിൽ മേൽ കൃത്യമായ ചിത്രം വൃക്തമാകുകയുളളൂ പോലീസ് പറയുന്നു. അലാസ്കയിൽ ജനിച്ച ജെസീക്ക ആദ്യം അധ്യാപികയായി സേവനം അനുഷ്ടിച്ചിരുന്നു. പിന്നീട് മോഡലിങ്ങിലേയ്ക്ക് തിരിയുകയായിരുന്നു. പിന്നീട് പോൺ സിനിമ മേഖലയിൽ സജീവമാകുകയായിരുന്നു. നടിയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി പോൺതാരങ്ങൾ രംഗത്തെത്തിയിട്ടുണ്ട്.


Click it and Unblock the Notifications