»   » പ്രശസ്ത ഓസ്‌ട്രേലിയന്‍ സംവിധായകന്‍ പോള്‍ കോക്‌സ് അന്തരിച്ചു

പ്രശസ്ത ഓസ്‌ട്രേലിയന്‍ സംവിധായകന്‍ പോള്‍ കോക്‌സ് അന്തരിച്ചു

Posted By:
Subscribe to Filmibeat Malayalam

പ്രശസ്ത ഓസ്‌ട്രേലിയന്‍ സംവിധായകന്‍ പോള്‍ കോക്‌സ് അന്തരിച്ചു. 76 വയസായിരുന്നു. ഏറെ നാളായി അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഓസ്‌ട്രേലിയന്‍ ഡയറക്ടേഴ്‌സ് ഗില്‍ഡാണ് പോള്‍ കോക്‌സിന്റെ മരണവാര്‍ത്ത പുറത്ത വിട്ടത്.

ഓസ്‌ട്രേലിയന്‍ സ്വതന്ത്ര്യസിനിമയുടെ പിതാവെന്നാണ് പോള്‍ കോക്‌സ് അറിയപ്പെട്ടിരുന്നത്. 20ഓളം സിനിമകള്‍ സംവിധാനം ചെയ്ത പോള്‍ കോക്‌സ് ഒട്ടേറെ ഹ്രസ്വ ചിത്രങ്ങളും ഡോക്യുമെന്ററികളും ഒരുക്കിയിട്ടുണ്ട്. കൂടാതെ സംവിധാനം ചെയ്തതുള്‍പ്പടെയുള്ള 17ഓളം ചിത്രങ്ങളില്‍ പോള്‍ കോക്‌സ് അഭിനയിച്ചിട്ടുമുണ്ട്.

paul-cox

മാന്‍ ഓഫ് ദി ഫളവേഴ്‌സ്, ഫോഴ്‌സ് ഓഫ് ഡെസ്റ്റിനി, ലോണ്‌ലി ഹാര്‍ട്ട്‌സ്, മൈ ഫസ്റ്റ് വൈഫ് എന്നിവയാണ് കോക്‌സ് സംവിധാനം ചെയ്തവയില്‍ പ്രധാനപ്പെട്ടത്.1940ല്‍ നെതര്‍ലന്റിലാണ് കോക്‌സിന്റെ ജനനം.

പോള്‍ കോക്‌സിന് ഇന്ത്യയോടും കേരളത്തോടും വൈകാരികമായ ഒരു അടുപ്പമുണ്ടായിരുന്നു. 2012ലെ കേരള ചലച്ചിത്ര മേളയില്‍ കോക്‌സായിരുന്നു ജൂറി ചെയര്‍മാന്‍.

English summary
filmmaker Paul Cox dead at 76.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam