twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ജെയിംസ് ബോണ്ടായി പ്രേക്ഷകരെ വിസ്മയിപ്പിച്ച ഷോൺ കോണറി വിടവാങ്ങി

    |

    ഇതിഹാസ നടൻ ആദ്യ ജെയിംസ് ബോണ്ട് ചിത്രത്തിലെ നായകൻ ഷോൺ കോണറി അന്തരിച്ചു. 90 വയസായിരുന്നു. ബഹമാസിൽ വെച്ചായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ച് നാളുകളായി അസുഖ ബാധിതനായിരുന്നു താരം. 1962 മുതൽ 1983 വരെയുള്ള ഏഴ് ജയിംസ് ബോണ്ട് ചിത്രങ്ങളിൽ കോണറി നായകനായി തിളങ്ങിയത്. ഇതിഹാസ കഥാപാത്രം ജെയിംസ് ബോണ്ടായി ഏറ്റവും കാലം വേഷമിട്ടതും നടനായിരുന്നു.

     Sir Sean Connery,

    ഡോ. നോ എന്ന ബോണ്ട് ചിത്രത്തിലൂടെയാണ് താരം ആദ്യമായി വെള്ളിത്തിരയിൽ എത്തുന്നത്. പിന്നീട് ഫ്രം റഷ്യ വിത്ത് ലൗ, ഗോള്‍ഡ് ഫിങ്കര്‍, തണ്ടര്‍ബോള്‍, യു ഒണ്‍ലി ലീവ് ടൈവ്സ്, ഡയമണ്ട് ആര്‍ ഫോറെവര്‍, നെവര്‍ സേ നെവര്‍ എഗെയിന്‍ എന്നി ബോണ്ട് ചിത്രങ്ങളിലും തിളങ്ങുകയായിരുന്നു. ആദ്യ ജെയിംസ് ബോണ്ട് ചിത്രത്തിൽ ബ്രിട്ടീഷ് സ്പൈ ഏജന്റിന്റെ വേഷത്തിലായിരുന്നു ഷോൺ കോണറി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. ജയിംസ് ബോണ്ട് ചിത്രങ്ങള്‍ക്ക് പുറമെ ദ ഹണ്ട് ഓഫ് ഒക്ടോബര്‍, ഇന്‍ഡ്യാന ജോണ്‍സ്, ദ ലാസ്റ്റ് ക്രൂസേഡ്, ദ റോക്ക് തുടങ്ങി നിരവധി ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

    1988 ല്‍ ദ് അണ്‍ടച്ചബിള്‍സ് എന്ന ചിത്രത്തിലൂടെ ഷോണ്‍ കോണറി മികച്ച സഹനടനുള്ള ഓസ്കര്‍ കരസ്ഥമാക്കിയത്. രണ്ട് ബാഫ്ത. മൂന്ന് ഗോള്‍ഡന്‍ ഗ്ലോബ് എന്നീങ്ങനെ നിരവധി രാജ്യാന്തര പുരസ്‌കാരങ്ങളും നടന് ലഭിച്ചിട്ടുണ്ട്. 2003ൽ പുറത്തിറങ്ങിയ ലീഗ് ഓഫ് എക്സ്ട്രാ ഓർഡിനറി ജെന്റിൽമെൻ എന്ന ചിത്രമാണ് ഒടുവിൽ അഭിനയിച്ചത്.

    1930 ഓഗസ്റ്റ് 25 ന് സ്‌കോട്ട്‌ലന്‍ഡിലെ എഡിന്‍ബറോയിലാണ് ഷോണ്‍ കോണറി ജനിച്ചത്. തോമസ് ഷോണ്‍ കോണറി എന്നാണ് മുഴുവന്‍ പേര്. . 2000 ത്തില്‍ സര്‍ പദവി അദ്ദേഹത്തിന് ലഭിച്ചിരുന്നു . ജെയിംസ് ബോണ്ട് വേഷങ്ങളില്‍ നിന്ന് പിന്മാറിയ ശേഷം ദി അണ്‍ടച്ചബിളിലൂടെയാണ് കോണറി ഹോളിവുഡില്‍ തിരിച്ചെത്തുകയായിരുന്നു. ബ്രയാൻ ഡി പൽമയുടെ ദ അൺടച്ചബിൾസ് ‌ എന്ന ചിത്രത്തിൽ ഐറിഷ് പോലീസുകാരനായിട്ടാണ് കൊണാറി മടങ്ങി വരവ്. ഈ ചിത്രത്തിലെ പ്രകടത്തിനാണ് നടന് മികച്ച സഹനടനുള്ള ഓസ്കാര്‍ അവാര്‍ഡ‍് ലഭിച്ചത്. ഇതിഹാസ നടന് ആദരാഞ്ജലികൾ അർപ്പിച്ച് ലോക സിനിമ എത്തിയിട്ടുണ്ട്.

    Read more about: movie
    English summary
    first James Bond Actor Sir Sean Connery Passes away
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X