ഹോളിവുഡിലെ ''ജയിംസ് ബോണ്ട് ഗേൾ'' ഇനി ഓർമകൾ മാത്രം!! യൂനീസ് ഗെയ്സൺ ആരായിരുന്നുവെന്ന് അറിയാമോ!
1948 ൾ പുറത്തിറങ്ങിയ മൈ ബ്രദർ ജോനാഥൻ എന്ന ചിത്രത്തിലൂടെയാണ് യൂനീസ് ഹോളിവുഡിൽ അരങ്ങേയറ്റം കുറിച്ചത്.
ഹോളിവുഡിൽ ചരിത്രം സൃഷ്ടിച്ച നടിയായിരുന്നു യൂസീസ് ഗെയ്സൺ. ജയിംസ് ബോണ്ട് സീരിസിലെ ആദ്യ ചിത്രം ഡോക്ടർ നോയിലൂടെ പ്രേക്ഷക മനസിൽ ഇടം നേടിയ യൂനീസ് ഗെയ്സൺ ഇനി ആരാധകരുടെ ഓർമകളിൽ മാത്രം. 1962 ൽ ഹോളിവുഡിൽ ജയിംസ് ബോണ്ടിനോടൊപ്പം പ്രത്യക്ഷപ്പെട്ട യൂനീസിനെ പിന്നീട് അറിയപ്പെട്ടത് ഹോളിവുഡിൽ ജയിംസ് ബോണ്ട് ഗേൾ എന്നായിരുന്നു. ജെയിംസ് ബോണ്ടിനോടൊപ്പമുള്ള ഒറ്റ ചിത്രം കൊണ്ട് ഹോളിവുഡിൽ തന്റേതായ സ്ഥാനം സ്വന്തമാക്കാൻ ഇവർക്ക് കഴിഞ്ഞിരുന്നു.

1948 ൾ പുറത്തിറങ്ങിയ മൈ ബ്രദർ ജോനാഥൻ എന്ന ചിത്രത്തിലൂടെയാണ് യൂനീസ് ഹോളിവുഡിൽ അരങ്ങേയറ്റം കുറിച്ചത്. പിന്നീട് ഹോളിവുഡിലെ ശക്തമായ സ്ത്രീ സാന്നിധ്യമായി യുനീസ് മാറി. ഡോക്ടർ നോയ്ക്ക് ശേഷം 1963 ൽ പുറത്തിറങ്ങിയ ഫ്രം റഷ്യ വിത്ത് ലവിലും ജയിംസ് ബോണ്ടിന്റെ നായികയായത് യുനീസ് അയിരുന്നു. ഡാൻസ് ഹാൾ, മിസ് റോബിൻ ഹുഡ്, ഹലോ ലണ്ടൻ, കൗണ്ട് ഓഫ് ട്വൽവ് എന്നീവയാണ് യൂനീസിന്റെ ശ്രദ്ധേമായ മറ്റു ചിത്രങ്ങൾ. ദ സെയ് ന്റ്, ദി അവഞ്ചേഴ്സ് എന്നീ സീരിയലുകളിലും ഇവർ വേഷമിട്ടിരുന്നു.
1928 ലായിരുന്നു യൂനീസിന്റെ ജനനം.1953 ൽ ലീഗ് വാൻസിനെ വിവാഹം കഴിച്ചെങ്കിലും വെറും നാലു വർഷമാണ് ഈ ബന്ധം നിലനിന്നിരുന്നത്. പിന്നീട് ബ്രയാൺ ജാക്സണെ വിവാഹം കഴിച്ചെങ്കിലും 1977 ൽ വേർപിരിഞ്ഞു. പിന്നീട് ഒറ്റയ്ക്കാണ് ഇവർ ജീവിതം നയിച്ചത്. 90 വയസിലാണ് യൂനിസ് ഹോളിവുഡിനോട് വിട പറഞ്ഞത്


Click it and Unblock the Notifications