twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഫ്രിഡ പിന്റോയുടെ ഡെസര്‍ട്ട് ഡാന്‍സര്‍ ട്രെയിലര്‍ എത്തി

    By Gokul
    |

    കടുത്ത മുസ്ലീം യാഥാസ്ഥിക രാജ്യമായ ഇറാനില്‍ നൃത്തത്തിനുള്ള വിലക്ക് ലംഘിച്ച് നര്‍ത്തകരാകുന്നവരുടെ കഥപറയുന്ന ഡെസര്‍ട്ട് ഡാന്‍സര്‍ എന്ന സിനിമയുടെ ട്രെയിലര്‍ എത്തി. അഫ്ഷിന്‍ ഗാഫര്‍ എന്ന പ്രശസ്തനായ നര്‍ത്തകന്റെ ജീവിതകഥ പറയുന്ന സിനിമയില്‍ ഇന്ത്യന്‍ ഹോളിവുഡ് നടി ഫ്രിഡ പിന്റോയാണ് നായികയാകുന്നത്.

    ഒട്ടേറെ നര്‍ത്തന മുഹൂര്‍ത്തങ്ങളുള്ള സിനിമയില്‍ ഹോളിവുഡ് താരം റീസ് റിച്ചിയാണ് അഫ്ഷിനാകുന്നത്. അഫ്ഷിന്റെ സുഹൃത്തായ ഇലാഹി എന്ന പേരുള്ള നര്‍ത്തകിയുടെ റോളിലാണ് ഫ്രീഡ. പ്രശസ്ത സംവിധായകന്‍ റിച്ചാഡ് റെയ്മണ്ടാണ് ഡെസര്‍ട്ട് ഡാന്‍സര്‍ സംവിധാനം ചെയ്യുന്നത്. ലണ്ടന്‍ ഒളിമ്പിക്‌സിന് നൃത്തവിസ്മയം ഒരുക്കിയതിലൂടെ കൂടുതല്‍ പ്രശസ്തനായ കൊറിയോ ഗ്രാഫര്‍ അക്രം ഖാന്‍ സിനിമയിലെ മനോഹരങ്ങളായ നൃത്തങ്ങള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നു.

    ഇറാനില്‍ സാംസ്‌കാരിക സ്വാതന്ത്രത്തിന് വിലക്കുണ്ടായ കാലങ്ങളിലൂടെയാണ് സിനിമയുടെ കഥ പുരോഗമിക്കുന്നത്. കുട്ടിയായിരിക്കുമ്പോള്‍ ക്ലാസില്‍ നൃത്തം ചെയ്തതിന് ശിക്ഷ വാങ്ങുന്ന അഫ്ഷിന്‍ ഗാഫര്‍, എല്ലാ വിലക്കുകളും ലംഘിച്ച് മൈക്കള്‍ ജാക്‌സണ്‍ അടക്കമുള്ളവരുടെ നൃത്ത വീഡിയോ കാണുകയും സ്വയം നൃത്തങ്ങള്‍ ചിട്ടപ്പെടുത്തുകയായിരുന്നു. അഫ്ഷിന്റെ സഹായത്തിനെത്തിയ സുഹൃത്തുക്കളിലൊരാളായാണ് ഫ്രിഡയുടെ വേഷം.

    ഓസ്‌കാര്‍ അവാര്‍ഡുകള്‍ വാരിക്കൂട്ടിയ സ്ലംഡോഗ് മില്യണയറിലൂടെ ഹോളിവുഡില്‍ അരങ്ങേറ്റം കുറിച്ച ഇന്ത്യന്‍ മോഡല്‍ ഫ്രീഡാ പിന്റോയുടെ എട്ടാമത്തെ ഹോളിവുഡ് ചിത്രമാണിത്. മോഡലിംഗിലൂടെയും അവതാരകയായുമാണ് ഫ്രിഡ കരിയര്‍ തുടങ്ങുന്നത്. സ്ലംഡോഗ് മില്യണ്‍ ലോക ശ്രദ്ധയാകര്‍ഷിച്ചതോടെ അവരെത്തേടി ഹോളിവുഡ് അവസരങ്ങളുമെത്തി.

    English summary
    Freida pinto's Desert Dancer Official Trailer
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X